കഞ്ചാവ് ഇടപാട് നടത്തുന്നത് തപാലിൽ ; വിവരമറിഞ്ഞെത്തിയ എക്സൈസിന് നേരെ ഇരുപതോളം വളർത്തുനായ്ക്കളെ തുറന്ന് വിട്ടു ആക്രമിക്കാൻ ശ്രമം : പട്ടികൾക്ക് ബിസ്ക്കറ്റ് നൽകി 19കാരനെ പൂട്ടി എക്സൈസ്
Pulamanthole vaarttha
പാലക്കാട് : തപാൽ വഴി അന്തർസംസ്ഥാന കഞ്ചാവ് കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ഇരുപതോളം വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം. ആക്രമിക്കാനെത്തിയ നായ്ക്കളെ ബിസ്കറ്റുകൾ നൽകി തന്ത്രപരമായി ശാന്തരാക്കിയും തുരത്തിയോടിച്ചും എക്സൈസ് സംഘം 19 -കാരനായ പ്രതിയെ സാഹസികമായി കീഴടക്കി. പാലക്കാട് കൊല്ലങ്കോട് പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി 7.34 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ കൊല്ലങ്കോട് താടനാറ ത്രാമണി സ്വദേശി ജിജിറ്റിനെയാണ് (19) എക്സൈസ് സംഘം വലയിലാക്കിയത്.

ചിറ്റൂർ എക്സൈസ് സർക്കിൾ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ്, കൊല്ലങ്കോട് എക്സൈസ് റേഞ്ച് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് ഈ സാഹസിക ദൗത്യം പൂർത്തിയാക്കിയത്. മേഘാലയയിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി നാലിനാണ് ജിജിറ്റിന്റെ പേരിൽ കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ തപാൽ പാഴ്സലായി കഞ്ചാവ് എത്തിയത്.കേസുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് തെക്കേ പാവടി സ്വദേശികളായ ആർ.സഞ്ജയ് (22), ആർ.രാഹുൽ (26) എന്നീ സഹോദരങ്ങളെ എക്സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിൽ പോയ മുഖ്യപ്രതി ജിജിറ്റ് നാട്ടിലെത്തിയെന്ന് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന് (ATS) ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലങ്കോട്ടും പാലക്കാട്ടും പുലർച്ചെ ഒരേസമയം റെയ്ഡ് നടത്തിയത്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved