മഞ്ചേരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ തടഞ്ഞ് കഞ്ചാവുമായി 23-കാരനെ നാട്ടുകാർ പൊക്കി
Pulamanthole vaarttha
യുവാവ് സഞ്ചരിച്ച വാഹനത്തിന്റെ ബോണത്തിനുള്ളിൽ അഞ്ചു വലിയ കെട്ടുകളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്
മഞ്ചേരി : മഞ്ചേരിയിൽ കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 16.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ സ്വദേശി നിഹാൽ മുഹമ്മദ് (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ മഞ്ചേരി ചമയം ജങ്ഷനിൽ വെച്ച് നാട്ടുകാർ ചേർന്നാണ് ഇയാളെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറിയത്.

പാണ്ടിക്കാട് വെച്ച് എക്സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ നിഹാൽ ഓടിച്ചിരുന്ന ഇന്നോവ കാർ നിർത്താതെ അമിതവേഗതയിൽ പാഞ്ഞുപോവുകയായിരുന്നു. ഇതോടെ പൊലീസും എക്സൈസ് സംഘവും വാഹനത്തെ പിന്തുടർന്നു.
ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ അമിതവേഗതയിൽ പാഞ്ഞ കാർ റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളിൽ ഇടിച്ചു. ഇതോടെ അപകടകരമായ രീതിയിൽ ഓടിയ കാർ ചമയം ജങ്ഷനിൽ വെച്ച് നാട്ടുകാർ തടയുകയായിരുന്നു. വാഹനം തടഞ്ഞതോടെ നിഹാൽ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി തടഞ്ഞുവെച്ചു. തുടർന്ന് പൊലീസെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിൽ അഞ്ച് വലിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പതിനാറര കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെയും കഞ്ചാവുകടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു .
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved