മദ്യപ സംഘം ഓടിച്ചിരുന്ന കാർ ബൈക്കിലിടിച്ച് ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു
Pulamanthole vaarttha
കുന്നംകുളം: ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിൽ മദ്യപസംഘം ഓടിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഖാദരിയ്യ റോഡിൽ താമസിക്കുന്ന പഞ്ചവടി സ്വദേശികളായ താഴത്ത് നൂറുദ്ധീൻ മകൻ മുനീർ (35), ഭാര്യ സഫ്ന (24), മകൻ എമിൽ ഐബക് (3) എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഒരുമാസം മുമ്പ് സൗദിയിൽ നിന്നും അവധിക്ക് എത്തിയ മുനീർ, മാതൃസഹോദരിയുടെ മകളുടെ കല്യാണരാവിൽ പങ്കെടുത്ത ശേഷം ഭാര്യക്കും മകനും ഒപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ഫോൺ കോൾ വന്നതിനെ തുടർന്ന് ഇവർ ബൈക്ക് റോഡരികിൽ നിർത്തി സംസാരിക്കുന്നതിനിടെ, അതേ ദിശയിൽ അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടിവീണത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കുന്നംകുളത്തെ ദയാ റോയൽ ആശുപത്രിയിലും മലങ്കര ആശുപത്രിയിലുമായി എത്തിച്ചെങ്കിലും മുനീറിന്റെയും സഫ്നയുടെയും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് ചികിത്സയിലിരിക്കെയാണ് മൂന്ന് വയസ്സുകാരനായ കുട്ടി മരണത്തിന് കീഴടങ്ങിയത്. കാറിൽ ഉണ്ടായിരുന്ന നാലുപേരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം. അപകടം നടന്നതിനു പിന്നാലെ കാർ ഓടിച്ചിരുന്ന ആർത്താറ്റ് സ്വദേശി ബെന്നും മറ്റൊരാളും മുങ്ങി. ഒരാൾ കുന്നംകുളം പോലീസിന്റെ കസ്റ്റഡിയിലാണ്. നേരിയ തോതിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. സംഭവത്തിൽ പോലീസ് ജാമിലാ വകുപ്പ് ചുമർത്തി കേസെടുത്തിട്ടുണ്ട്
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved