മധുവിധു ആഘോഷിക്കാൻ ശ്രീലങ്കയിൽ പോയി; സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു…
Pulamanthole vaarttha
വേങ്ങര: വിവാഹം കഴിഞ്ഞ് പത്താം നാൾ ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലയാളി യുവാവിന് ദാരുണ അന്ത്യം. മലപ്പുറം വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് ശ്രീലങ്കയിൽ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കേവലം പത്ത് ദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം. വിവാഹശേഷമുള്ള മധുവിധു യാത്രയ്ക്കായി ഭാര്യയോടൊപ്പമാണ് ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. സന്തോഷ നിമിഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved