മലയാളികള്‍ക്ക് കാഴ്ച വിരുന്നായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) കേരളത്തിൻറെ ആകാശത്തിലൂടെ കടന്ന് പോയി
Pulamanthole vaarttha
മലപ്പുറം : ആകാശക്കാഴ്ചകളില്‍ കമ്പക്കാരായ മലയാളികള്‍ക്ക് കാഴ്ച വിരുന്നായി അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി. യാതൊരു പ്രത്യേക ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാനാകുന്ന തരത്തിലാണ് ഇന്നലെ . വെള്ളി രാത്രി 7.46 ന് തെക്ക് പടിഞ്ഞാറു ദിശയിൽ നിന്നും നിലയം കടന്നുവന്നത്.തുടർന്ന് വടക്ക് ദിക്കിൽ മറഞ്ഞു. നാല് മിനിറ്റോളം ദൃശ്യപഥത്തിലുണ്ടായിരുന്നു. ഇന്ന് ശനിയാഴ്ച രണ്ട് പ്രാവശ്യം നിലയം കാണാൻ സാധിക്കും . പുലർച്ചെ 5.44ന് വടക്ക് കിഴക്ക് നിന്ന് വരും. വൈകിട്ട് 6.59ന് തെക്ക് പടിഞ്ഞാറ് പ്രത്യക്ഷപ്പെടുന്ന നിലയത്തെ ആറ് മിനിറ്റും കാണാം. ഞായർ രാത്രി 7.50ന് പടിഞ്ഞാറ് നിന്ന് വടക്കോട്ട് നിലയം നീങ്ങും. സെപ്തംബർ 7നും രണ്ട് പ്രാവശ്യം ദൃഷ്ടിപഥത്തിലെത്തും. പുലർച്ചെ 5.44ന് വടക്ക് പടിഞ്ഞാറു നിന്ന് വരുന്ന നിലയത്തെ 7 മിനിറ്റോളം കാണാം.
രാത്രി 7.01ന് പടിഞ്ഞാറു നിന്നാകും വരവ്. 8ന് പുലർച്ചെ 4.57 ന് വടക്ക് പടിഞ്ഞാറു നിന്നും എത്തി കിഴക്ക് മറയുന്ന നിലയത്തെ ആറു മിനിറ്റും കാണാം. 9ന് പുലർച്ചെ 5.47 ന് പടിഞ്ഞാറു നിന്ന് തെക്കോട്ട് നീങ്ങും. 10ന് പുലർച്ചെ 5. 03ന് തെക്ക് പടിഞ്ഞാറു നിന്നാകും വരവ്. ഒരു ഫുട്ബോൾ ഗ്രൗണ്ടിനോളം വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് പേരാണുള്ളത്. കേരളബന്ധമുള്ള അനിൽമേനോനും ഇക്കൂട്ടത്തിലുണ്ട്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ മണിക്കൂറിൽ 26,000 കിലോമീറ്റർ വേഗതയിലാണ് നിലയം സഞ്ചരിക്കുന്നത്. കാൽ നൂറ്റാണ്ടിലേറെയായി ഭൂമിയെ വലവയ്ക്കുന്ന നിലയം നൂറുകണക്കിന് പരീക്ഷണങ്ങളുടെ കേന്ദ്രമാണ്. ഒരു ദിവസം ഏകദേശം 16 തവണ നിലയം ഭൂമിയെ വലംവയ്ക്കുന്നു. 90 മിനിറ്റാണ് പരിക്രമണ സമയം.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved