അട്ടപ്പാടി ഇരട്ടക്കൊല: വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ
Pulamanthole vaarttha
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്. പ്രതിയുടെ ഗ്രാമത്തിൽതന്നെയുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പശ്ചിമബംഗാളിലെ അലിപ്രദാർ ഗ്രാമത്തിൽ നിന്നാണ് അവിടുത്തെ പോലീസിന്റെ സഹായത്തോടെ എസ്.ഐ ഹർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണുള്ളതെന്നും പ്രതി മൊഴി നൽകി. പാലക്കാട് നിന്ന് പശ്ചിമ ബംഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഭവാനി പുഴയിൽ ചീരക്കടവിലാണ് ചാക്കിൽ കെട്ടിയ നിലയിൽ ഒരു സ്ത്രീയുടേയും കുഞ്ഞിൻ്റെയും ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. തലയും ഉടലും അറുത്തു മാറ്റി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ചാക്കുകളിൽ ശരീര ഭാഗങ്ങളാണെന്ന് മനസ്സിലായത്.
ഒരു ചാക്കിൽ രണ്ടു തലകളും മറ്റൊരു ചാക്കിൽ ഉടൽ ഭാഗങ്ങളുമായിരുന്നു. നാല് വയസ് പ്രായമുള്ള കുട്ടിയുടേയും യുവതിയായ അമ്മയുടേയും മൃതശരീരങ്ങളാണ് കണ്ടെത്തിയത്. നാല് ദിവസത്തെ പഴക്കമുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ബംഗാൾ സ്വദേശിയാണെന്നും യുവതി ഇയാളുടെ പങ്കാളിയാണെന്നും തിരിച്ചറിഞ്ഞു.

അതേസമയം, കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങൾ കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കുകയായിരുന്നു. യന്ത്രവാൾ ഉപയോഗിച്ച് ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കൂടാതെ യുവതിയുടെ തലയിൽ വെട്ടേറ്റിട്ടുമുണ്ടായിരുന്നു പ്രതി പ്രവോദ് ദാസും പ്രോണിതയും പരിചയത്തിലായിരുന്നു. ഈ പരിചയംവെച്ചാണ് അട്ടപ്പാടിയിലേക്ക് പ്രതിയുടെകൂടെ ജോലിക്കായി പോകുകയാണെന്ന് ഭർത്താവിനോട് പറഞ്ഞ് സമ്മതം വാങ്ങി യാത്ര തിരിച്ചതെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവൂ എന്നും പോലീസ് പറഞ്ഞു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved