നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം ആരംഭിച്ചു.
Pulamanthole vaarttha
കൊച്ചി: വിമാനയാത്രക്കാരുടെയും നാട്ടുകാരുടെയും ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആലുവക്കും അങ്കമാലിക്കുമിടയിൽ നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധമുള്ള രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനായി ഇത് മാറും. രണ്ടു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
ഹാൾട്ട് സ്റ്റേഷൻ രീതിയിലാണ് സ്റ്റേഷന്റെ രൂപകൽപ്പന. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് പ്രതീക്ഷിക്കുന്നുണ്ട്. റെയിൽവേയുടെ സ്വന്തം ഭൂമിയിൽ നിർമിക്കുന്നതിനാൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കേണ്ടതായി വന്നിട്ടില്ല. 19 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്.
24 കോച്ചുകൾ ഉൾക്കൊള്ളുന്ന 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകൾ, ഫൂട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എസി വെയിറ്റിങ് ഹാൾ, ടിക്കറ്റ് ബുക്കിങ് ഓഫിസ് എന്നിവയുണ്ടാകും.
വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തെ മേൽപാലത്തിന് അടിയിലാണ് സ്റ്റേഷൻ വരുന്നത്.
വിമാനത്താവളത്തിലേക്കുള്ള റോഡിലാകും പ്രധാന കവാടം. റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് ദൂരം. ഇതിനായി പ്രത്യേക പാത നിർമിക്കുന്നത് ആലോചനയിലുണ്ട്. സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് യാത്രക്കാർക്കായി സൗജന്യ ഹൈഡ്രജൻ ബസുകളും ഇലക്ട്രിക് ബഗികളും റെയിൽവേ ഒരുക്കും.

2010-ൽ അന്നത്തെ റെയിൽവേ സഹമന്ത്രി ഇ. അഹമ്മദ് ശിലാസ്ഥാപനം നടത്തിയ പദ്ധതി ഒന്നര പതിറ്റാണ്ടിനു ശേഷമാണ് വീണ്ടും ജീവൻ വയ്ക്കുന്നത്. കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള മെട്രോ സ്റ്റേഷനും വാട്ടർ മെട്രോയും കൂടി എത്തുന്നതോടെ വിമാനത്താവളം, റെയിൽവേ, മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവ സമന്വയിക്കുന്ന വൻകിട മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബായി നെടുമ്പാശ്ശേരി മാറും.

കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved