തേലക്കാട് ബസ് ദുരന്തത്തിനു 13 വർഷം; അന്നു നിലച്ച ബസ് സർവീസ് ഇന്നും പുനരാരംഭിച്ചില്ല
Pulamanthole vaarttha
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെഎസ്ആർടിസി ബസ് സ്ഥിരമായി ഓടിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ നടപടിയായില്ല. നിലവിൽ രാവിലെ 7.15 ഓടെയാണ് ആദ്യ ബസ് പെരിന്തൽമണ്ണയിലേക്ക് പുറപ്പെടുന്നത്. അതുകഴിഞ്ഞാൽ 2 മണിക്കൂർ കഴിയണം അടുത്ത ബസ് വരാൻ. വൈകിട്ട് 4.10 കഴിഞ്ഞാൽ പെരിന്തൽമണ്ണയ്ക്കും 5 ന് ശേഷം തിരിച്ച് മേൽകുളങ്ങരയ്ക്കും ബസ്സില്ലാത്തതിനാൽ നൂറുകണക്കിന് യാത്രക്കാരും അന്യജില്ലകളിൽ നിന്ന് തൊഴിലെടുക്കാൻ വന്നവരും ദിവസവും ബുദ്ധിമുട്ടിലാണ്. ഓടി ക്കൊണ്ടിരിക്കുന്ന ബസ്സുകൾ പല ട്രിപ്പുകളും റദ്ദാക്കുന്നതും പ്രതിസന്ധിക്ക് ആഴം കൂട്ടുകയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓരോ കെഎസ്ആർടിസി ബസ് ട്രിപ്പ് ഓടിക്കാനുള്ള സംവിധാനമെങ്കിലും ഉണ്ടാക്കണമെന്നാണ് ജനകീയ ആവശ്യം. ഓടി ക്കൊണ്ടിരിക്കുന്ന ബസ്സുകൾ മൂക്കനങ്ങാട്, തെക്കേക്കര ഭാഗങ്ങളിലെ യാത്രക്കാർക്ക് കൂടി ഉപകാരപ്പെടുന്ന വിധം സഹകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേൽകുളങ്ങരയിൽ നിന്ന് അലനല്ലൂരിലേക്കും മേലാറ്റൂരിലേക്കും മിനിബസ് സർവീസുകൾ ആരംഭിക്കണമെന്നും നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved