നാട്ടുകാർ ലക്ഷങ്ങൾ പിരിവിട്ട് സഊദി ജയിലിൽ നിന്ന് മോചിപ്പിച്ചു നാട്ടിലെത്തിച്ച യുവാവ് ലഹരി കച്ചവടത്തിനിടെ , കണ്ണൂരിൽ എം.ഡി.എം.എയുമായി പിടിയിൽ
Pulamanthole vaarttha
കണ്ണൂർ :നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് ലക്ഷങ്ങൾ പിരിവെടുത്ത് മോചനദ്രവ്യം നൽകി സഊദി ജയിലിൽനിന്ന് രക്ഷപെടുത്തി നാട്ടിലെത്തിച്ചയാൾ രാസലഹരിയുമായി പിടിയിലായി. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീനെയാണ് (44) തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ (എം.ഡി.എം.എ) വിൽപന നടത്തിയതിന് ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനാന്തര ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
2006-ൽ സഊദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഫസലുദ്ദീൻ പത്തു വർഷത്തോളം അവിടെ ജയിലിലായിരുന്നു. തുടർന്ന് നാട്ടുകാരും പ്രവാസി മലയാളികളും സന്നദ്ധ സംഘടനകളും ചേർന്ന് വൻ തുക പിരിവെടുത്ത് മോചനദ്രവ്യം (ബ്ലഡ് മണി) നൽകിയാണ് ഇയാളെ ജയിൽമോചിതനാക്കിയത്. ഇതിനായി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും ഉണ്ടായിരുന്നു. നേരത്തെ ബെംഗളൂരുവിൽ 50 കിലോഗ്രാം കഞ്ചാവ് വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ മൂന്ന് വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞിരുന്നു. ഈ വർഷം ജനുവരിയിലാണ് ബെംഗളൂരു ജയിലിൽനിന്ന് മോചിതനായത്. ഈ ജയിൽവാസത്തിനിടയിലാണ് ഇയാൾ അന്തർസംസ്ഥാന ലഹരിമാഫിയയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ജയിൽമോചിതനായ ശേഷം നാട്ടിലെത്തിയ ഇയാൾ ഇരിട്ടിയിൽ ഒരു തട്ടുകട ആരംഭിക്കുകയും അതിന്റെ മറവിൽ ബെംഗളൂരുവിൽനിന്ന് വൻതോതിൽ രാസലഹരി എത്തിച്ച് വിൽപന നടത്തുകയുമായിരുന്നു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved