പാലക്കാട് മുണ്ടൂരിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി; ഒരു മരണം, 3 പേർക്ക് ഗുരുതര പരുക്ക്
Pulamanthole vaarttha
മുണ്ടൂർ∙ പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം. അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. 3 വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടവർ. വിദ്യാർഥികളെ കൂടാതെ മറ്റൊരാൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട് ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പോയി വിദ്യാർഥികൾ കോളജിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. പാലക്കാട് നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് വിദ്യാർഥികൾക്ക് നേരെ ഇടിച്ചു കയറിയത്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved