ഫോൺ റീച്ചാർജ് ചെയ്യാൻ ചോദിച്ച തുകയിൽ 200 രൂപ കുറഞ്ഞു; കാസർഗോഡ് കൗമാരക്കാരി എലിവിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചു
Pulamanthole vaarttha
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചുകാസർകോട് ചെട്ടുംകുഴി ഇസത്ത് നഗർ എസ്.എം. മൻസിലിലെ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസ (18) ആണ് മരിച്ചത്. ഫോൺ റീച്ചാർജ് ചെയ്യാൻ ചോദിച്ച1500 രൂപയിൽ 200 രൂപ കുറവാണ് എന്ന പിതാവിന്റെ വാക്കിൽ മനസ്സ് തകർന്നാണ് കൗമാരക്കാരി ജീവിതം അവസാനിപ്പിച്ചതെന്ന് പറയപ്പെടുന്നു . ജൂൺ 25-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവദിവസം ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആമിന, വഴിയരികിലെ കടയിൽ നിന്നും എലി വിഷം വാങ്ങുകയായിരുന്നു. തുടർന്ന് തളങ്കര മാലിക് ദിനാർ പള്ളിക്കടുത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിഷം കഴിച്ചു . അതിനുശേഷവും ഒന്നും സംഭവിക്കാത്തതുപോലെ ബസ് സ്റ്റാൻഡിന് സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസിനായി പോയി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് മുറിയിൽ വെച്ച് കഠിനമായ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് കൂടെയുള്ളവർ ആമിനയെ കാസർഗോട്ടെ ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ വെച്ച് താൻ വിഷം കഴിച്ച കാര്യം കുട്ടി തന്നെ തുറന്നുപറയുകയായിരുന്നു.
ജൂൺ 25-നാണ് ആമിന നുസയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആമിന നുസ നേരത്തെ ചികിത്സയിലായിരുന്നുവെന്നും, അതുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved