പണയം വെക്കാൻ വേണ്ടി അടുത്ത സുഹൃത്തിന് എടുത്തുനൽകിയ 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെ തുടർന്ന് വിഴിഞ്ഞത്ത് ധനകാര്യ സ്ഥാപന ജീവനക്കാരി വിഷം കഴിച്ച് മരിച്ചു
Pulamanthole vaarttha
മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’ സ്വർണത്തട്ടിപ്പിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ് പുറത്ത്; 53കാരി അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ അടുത്ത സുഹൃത്തിന് പണയം വെക്കാൻ വേണ്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെ തുടർന്ന് വിഴിഞ്ഞത്ത് ധനകാര്യ സ്ഥാപന ജീവനക്കാരി വിഷം കഴിച്ച് മരിച്ചു വെണ്ണിയൂർ ജയാഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. ഒപ്പം വിഷം കഴിച്ച മറ്റൊരു സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസിൽ വിഷം കലർത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായിരുന്നു അഞ്ജു. ഐശ്വര്യ ഇതേ സ്ഥാപനത്തിന്റെ വെങ്ങാനൂർ അമരിവിള ശാഖയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തായ പനങ്ങോട് സ്വദേശിനി സിന്ധുവിനാണ് പണയം വെക്കാനായി ഇവർ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നിയമവിരുദ്ധമായി മറിച്ചുനൽകിയത്. എന്നാൽ പറഞ്ഞ സമയമായിട്ടും ഇവർ സ്വർണം തിരികെ നൽകിയില്ല. ഇതിനിടയിൽ യഥാർത്ഥ ഉടമകൾ സ്വർണം തിരിച്ചെടുക്കാൻ സ്ഥാപനത്തിൽ എത്തിത്തുടങ്ങി. ഇതോടെ പരിഭ്രാന്തരായ അഞ്ജുവും ഐശ്വര്യയും പലരോടും കടം വാങ്ങി കുറച്ചുപേർക്ക് സ്വർണത്തിന് പകരമായി പണം നൽകി തടിയൂരാൻ ശ്രമിച്ചു. എന്നാൽ ഒടുവിൽ സ്ഥാപന ഉടമ സംഭവം അറിയുകയും തട്ടിപ്പ് വെളിച്ചത്താകുകയും ചെയ്തതോടെയാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്.
മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’ സ്വർണത്തട്ടിപ്പിൽ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ് പുറത്ത്; 53കാരി അറസ്റ്റിൽ
ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങി കബളിപ്പിച്ചതിനെ തുടർന്ന് യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന കുറിപ്പ് പുറത്ത്. ‘എനിക്ക് മരിക്കാതെ വേറെ മാർഗ്ഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’ എന്നാണ് യുവതി കത്തിൽ കുറിച്ചിരിക്കുന്നത്. സ്വകാര്യ പണയമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. അഞ്ജുവിനൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സഹപ്രവർത്തകയായ വെങ്ങാനൂർ ചാവടിനട സ്വദേശിനി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവതിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയ പനങ്ങോട് സ്വദേശിനി സിന്ധുകുമാരിയെ (53) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണ പണയ സ്ഥാപനത്തില് നിന്ന് 70 പവൻ സ്വർണമാണ് ഇരുവരും ചേർന്ന് അറസ്റ്റിലായ സിന്ധുവിന് എടുത്തു നൽകിയിരുന്നത്. നാട്ടുകാർ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന സ്വർണമാണ് ഇവർ സിന്ധുവിന് കൈമാറിയത്. മറ്റ് സ്ഥാപനങ്ങളിൽ ഈ സ്വർണം കുറഞ്ഞ പലിശയ്ക്ക് പണയം വെക്കുകയും, ഇതിൽ നിന്നുള്ള കമ്മീഷൻ തുക അഞ്ജുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നു എന്നുമാണ് വിവരം. സ്വർണം പണയം വെച്ച നാട്ടുകാർ അത് തിരികെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വിവരങ്ങൾ സ്ഥാപനത്തിലെ മാനേജർ അറിയുന്നത്. സ്വർണം യഥാർത്ഥ ഉടമസ്ഥർക്ക് തിരികെ നൽകാൻ കഴിയാതെ വന്നതോടെ ജീവനക്കാരികൾ വലിയ പ്രതിസന്ധിയിലായി. സിന്ധുകുമാരി തങ്ങളെ വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്ന് അഞ്ജുവിന്റെ കുറിപ്പിൽ പറയുന്നു. പിന്നീട് സ്വർണം തിരികെ ചോദിച്ചപ്പോൾ അത് വിറ്റുപോയെന്ന മറുപടിയാണ് പ്രതി നൽകിയത്. അഞ്ജു, അവരുടെ മാതാവ്, നിലവിൽ ആശുപത്രിയിൽ കഴിയുന്ന സഹപ്രവർത്തക എന്നിവരുൾപ്പെടെയുള്ള ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി ഏകദേശം 70 പവനോളം സ്വർണം സിന്ധുകുമാരി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ജൂൺ 30ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ മാനസികമായി തകർന്ന അഞ്ജുവും സഹപ്രവർത്തകയും വിഴിഞ്ഞത്തെ ഒരു ജൂസ് കടയിൽ നിന്നും പാനീയം വാങ്ങിയ ശേഷം അതിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം അഞ്ജു മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടാമത്തെ യുവതിയുടെ മൊഴി പോലീസ് രാത്രിയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.