ലോക കപ്പ് ഫുട്ബോൾ : പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ റോഡരികുകളിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളിൽ തിരുത്തൽ വരുത്തി അധികൃതർ
Pulamanthole vaarttha
ഓങ്ങല്ലൂർ :ലോക കപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ജനപ്രിയ ടീമുകളെ പിന്തുണച്ച് പട്ടാമ്പി റേഞ്ച് പരിധിയിൽ പെട്ട ഓങ്ങല്ലൂർ, മഞ്ഞളുങ്കൽ എന്നിവിടങ്ങളിലെ റോഡരുകിൽ സ്ഥാപിച്ച


ബ്രസീൽ, അർജന്റീന ടീമു കളുടെ ഫ്ലെക്സ് ബോർഡുകളിൽ പ്രദർശിപ്പിച്ച പുകവലി ക്കുന്നതായ ചിത്രങ്ങൾ വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും തെറ്റായ സന്ദേശം നൽകുമെന്നതിനാൽ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം പട്ടാമ്പി റേഞ്ചിലെ അസിസ്റ്റന്റ് എക് സൈസ് ഇൻസ്പെക്ടർ കെ. കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചയാത്തിലെ ജൂനിയർ സൂപ്രണ്ട് ശ്രീ. രാമപ്രസാദ്. സി. ഹെൽത്ത് ഇൻസ്പെക്ടർ ജെൻസി. വി. പട്ടാമ്പി റേഞ്ചിലെ സിവിൽ എക്സ്സൈസ് ഓഫീസർമാരായ രാജേഷ്. ഇ. ആർ. അഷറഫലി, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സിഞ്ചു പ്രസാദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സെൽവ കുമാർ എന്നിവരടങ്ങിയ ടീം തിരുത്തൽ വരുത്തി.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved