കുന്നംകുളത്ത് കൂട്ട ആത്മഹത്യ : പിതാവും മകളും മരിച്ചു.അമ്മയും മകനും ഗുരുതരാവസ്ഥയിൽ
Pulamanthole vaarttha
യുദ്ധക്കെടുതിയിൽ ഖത്തറിൽ നിന്നും ജോലി നഷ്ടമായി കുടുംബനാഥൻ നാട്ടിൽ എത്തിയത് ദിവസങ്ങൾക്കു മുൻപ്
കുന്നംകുളം : പഴഞ്ഞി എം.ഡി. കോളജിന് സമീപമുള്ള വീട്ടിൽ നാല് അംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം, പിതാവും മകളും മരിച്ചു. പഴഞ്ഞി അരുവായി എംഡി കോളജിന് സമീപത്ത് താമസിക്കുന്ന മാടക്കപറമ്പിൽ സിബി (50), മകൾ അലീന(19) എന്നി വരണ് മരിച്ചത്. ഭാര്യ ബീന(40), മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശ്പത്രിയിൽ പ്രവേശിപ്പിച്ചു. സിബിയെ കിണറ്റിലും, മകൾ അലീനയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സിബിയുടെ ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതകളാണ്കൂട്ട ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞതിനെ തുടർന്ന് കുന്നംകുളം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി കിണറ്റിൽ നിന്ന് ഗൃഹനാഥന്റെ മൃതദേഹം പുറത്തെടുത്തത്. മരിച്ച മകളുടെയും ഗൃഹനാഥന്റെയും മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവിനെയും മകനെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവിതം മടുത്തു, ഞങ്ങൾ പോകുന്നു’; കുന്നംകുളം പഴഞ്ഞിയിലെ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
കുന്നംകുളം: കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതിന്റെയും രണ്ട് പേർക്ക് ജീവന് നഷ്ടമായതിന്റെയും ഞെട്ടലിലാണ് കുന്നംകുളം പഴഞ്ഞിയിലെ നാട്ടുകാര്‍. ഗൃഹനാഥന് സിബി, മകള്‍ 19കാരി അലീന എന്നിവരാണ് മരിച്ചത്. ഭാര്യ ബീന, മകന് ആദിത്യന് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആത്മഹത്യാ കുറിപ്പില്‍ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് സൂചന ഇല്ല. പറഞ്ഞു. ‘ജീവിതം മടുത്തു, ഞങ്ങള്‍ പോകുന്നു’, എന്ന് മാത്രമാണ് കുറിപ്പില്‍ പറയുന്നത്. ജോലി നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സിബി ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത്. സിബി എത്തിയ ശേഷം പുറത്തിറങ്ങിയില്ലെന്നും ഇന്നലെ കുടുംബത്തിലെ ആരെയും പുറത്തു കണ്ടില്ലെന്നും അയല്‍വാസി പറഞ്ഞു.സിബിയുടെ മകന് ആദിത്യന് ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിട്ട് അച്ഛനും ചേച്ചിയും അമ്മയും മരിച്ചെന്നു പറഞ്ഞു. ആദിത്യനും വിഷം കഴിച്ച നിലയിലായിരുന്നു. അമ്മ ബീനയുടെ ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ചെന്നാണ് സംശയം. പേടി കൊണ്ടാണ് കിണറ്റില്‍ ചാടാതിരുന്നതെന്നാണ് ആദിത്യന് പറഞ്ഞത്. ആദിത്യന് പഠിക്കാന്‍ മിടുക്കനായിരുന്നു. സിബി ശനിയാഴ്ച 11 മണിയോടെ എത്തിയിട്ടുണ്ട്. പക്ഷെ ആരും അറിഞ്ഞില്ല. കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉള്ളതായി അറിയില്ലെന്നും അയൽവാസി പറഞ്ഞു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved
