ഭർത്താവിനെ ഉപേക്ഷിച്ചു ആൺ സുഹൃത്തിനൊപ്പം കഴിയുന്ന യുവതിയുടെ മൃതദേഹം ശരീരമാസകലം മുറിവേറ്റ് രക്തം വാർന്ന നിലയിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിന്റെ ശരീരത്തും മുറിവുകൾ
Pulamanthole vaarttha
യുവതിയുടെ ആൺ സുഹൃത്തായ ഏഴംകുളം സ്വദേശി ശ്രീക്കുട്ടൻ എന്ന അരുൺ കുമാറാണ് കസ്റ്റഡിയിൽ ഉള്ളത്
അടൂർ :അടൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണത്തിൽ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.ഭർത്താവുമായി അകന്ന് കഴിയുന്ന ഷെഹനയ്ക്ക് ഒരു കുട്ടിയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷെഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് ഷെഹനയോടൊപ്പം വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ശരീരമാസകലം മുറിവേറ്റ പാടുകളോടെ രക്തംവാർന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇത് കൂടുതൽ സംശയങ്ങൾക്ക് വഴിവയ്ക്കുകയാണ്.രാത്രി ഏഴരയ്ക്ക് ഷെഹനയുടെ വീട്ടിൽ നിന്നും വലിയ ബഹളം കേട്ടിരുന്നു. നാട്ടുകാർ കൗൺസിലറെ വിവരമറിയിച്ചു. തുടർന്ന് കൗൺസിലർ എത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. ഷെഹനയെ തൂങ്ങിനിൽക്കുന്ന നിലയിലാണ് വാതിൽ തുറന്നപ്പോൾ കണ്ടത്.വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വാതിൽ തുറന്ന് അകത്തുകടന്ന് നടത്തിയ പരിശോധയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പിന്നാലെ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved