ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു
Pulamanthole vaarttha
അങ്ങാടിപ്പുറം : പതിറ്റാണ്ടുകളായുള്ള പെരിന്തൽമണ്ണയുടെ കാത്തിരിപ്പിന് ഒടുവിൽ ബജറ്റിൽ ഗ്രീൻ സിഗ്നൽ. വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ പ്രഥമ ഘട്ട സ്ഥലമെടുപ്പ് പൂർത്തിയാക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ടോക്കൺ തുക മാത്രമായി ഒതുങ്ങാതെ സ്ഥലമെടുപ്പ് നടപടികളിലേക്ക് നേരിട്ട് കടക്കാൻ സാധിക്കുന്ന വിധത്തിൽ കൃത്യമായ തുക ബജറ്റിൽ വകയിരുത്തിയത് പദ്ധതിക്ക് വലിയ വേഗത നൽകും. അങ്ങാടിപ്പുറം ടൗണിലെയും പെരിന്തൽമണ്ണയിലെയും ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കാണുന്നതാണ് ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കായി 80 കോടി രൂപയുടെ പ്രൊപ്പോസലാണ് നജീബ് കാന്തപുരം എം.എൽ.എ. സർക്കാരിന് സമർപ്പിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോൾ 10 കോടി രൂപ അനുവദിക്കപ്പെട്ടിരിക്കുന്നത്.തുക അനുവദിച്ച പശ്ചാത്തലത്തിൽ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട റവന്യൂ നടപടികൾ വരും ദിവസങ്ങളിൽ വേഗത്തിലാകുമെന്നാണ് സൂചന. പെരിന്തൽമണ്ണയുടെ വികസന ചരിത്രത്തിൽ വലിയൊരു നാഴികക്കല്ലാവും ഈ ബൈപ്പാസ് പദ്ധതി.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved