യാത്രാദുരിതത്തിന് അറുതി; ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ സർവീസ് റോഡ് തുറന്നു
Pulamanthole vaarttha
ഓങ്ങല്ലൂർ : പട്ടാമ്പി – കുളപ്പുള്ളി പാതയിലെ ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ പാടത്ത് തകർന്ന സർവീസ് റോഡിന്റെ പുനർനിർമാണം പൂർത്തിയായി. പാത വീണ്ടും വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തു. തോട്ടുപാലം പണിയുന്നതിനായി ഉണ്ടാക്കിയ സമാന്തര റോഡ് കഴിഞ്ഞ ദിവസത്തെ മഴയിലാണ് തകർന്നത്. പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് വെട്ടിപ്പൊളിച്ചതോടെ ഗതാഗതം പൂർണമായി നിലച്ചിരുന്നു. തുടർന്ന് റോഡിനടിയിൽ വലിയ പൈപ്പുകൾ സ്ഥാപിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയാണ് അധികൃതർ റോഡ് വേഗത്തിൽ നന്നാക്കിയത്. റോഡ് തുറന്നത് ഈ വഴിയിലുള്ള യാത്രക്കാർക്കും ബസ് സർവീസുകൾക്കും വലിയ ആശ്വാസമായി
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved