കുറ്റിപ്പുറത്ത് അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു; ഒരു മരണം നിരവധി യാത്രക്കാർക്ക് പരിക്ക്.
Pulamanthole vaarttha
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം
കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് അപകടം അപകടത്തിൽ ഒരാൾ മരണട്ടു നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്
അപകടം സിസിടിവി ദൃശ്യങ്ങൾ
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.
കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു അപകട സമയം മഴയുണ്ടായിരുന്നു .
മരിച്ചയാളുടെ വിവരം പുറത്തുവന്നിട്ടില്ല. അപകടത്തെത്തുടർന്ന് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണാണ് ഇയാൾ മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും ഹീൽഫോർട്ട് ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്കാണ് സാരമായി പരിക്കേറ്റത് . കോഴിക്കോട് ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ബസ് ദേശീയപാതയിലെ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ തട്ടുകയും തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിന് മുകളിലൂടെ ഇരുവശത്തുമായി ബസ് തലകീഴായി പതിക്കുകയായിരുന്നു. എതിർ ഭാഗത്തു നിന്നും വന്ന കാറിനു മുകളിലേക്ക് ആണ് ബസ് മറിഞ്ഞത് ഇടിയുടെ ആഘാതത്തിൽ ബസ് നടുമുറിഞ്ഞ നിലയിലാണ്.

ബസിന്റെ അടിയിൽപ്പെട്ട കാറും പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved