ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്
Pulamanthole vaarttha
അമ്യുസ്മെന്റ് പാർക്ക് താത്കാലികമായി അടച്ചു പൂട്ടി
തിരുവനന്തപുരം : ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. വെഞ്ഞാറമൂട്

വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികൾക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16). ശ്യാം ഡാനിയൽ, റോസ് എന്നിവർക്ക് തലയ്ക്കാണ് പരുക്കേറ്റത്. നാലു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാഗർകോവിൽ സ്വദേശികളായിരുന്നു റൈഡിൽ ഉണ്ടായിരുന്നവരിൽ കൂടുതലും അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം നടന്നത്. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. ആർക്കും ജീവഹാനി ഉണ്ടാക്കുന്ന പരിക്കില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
പരുക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു.
അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി.ഇതേ തുടർന്ന് പാർക്ക് അടച്ചു പൂട്ടി അപകടത്തിന് പിന്നാലെ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്., ഉയർന്ന് പൊങ്ങിയ സമയത്ത് റൈഡിന്റെ വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. 26 പേരാണ് അപകടസമയത്ത് ജയന്റ് വീലിൽ ഉണ്ടായിരുന്നത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved