ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ അപകടം; ഏഴുവയസ്സുകാരി മുങ്ങിമരിച്ചു
Pulamanthole vaarttha
പട്ടാമ്പി : ഭാരതപ്പുഴയിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് ഏഴു വയസ്സുകാരി മരിച്ചു. പാലക്കാട് ഒറ്റപ്പാലം താലൂക്കിലെ കൈല്യാട് വില്ലേജിൽ മുണ്ടക്കോട്ടുകുറിശ്ശി ദേശം ചിങ്ങത്ത് വീട്ടിൽ അജേഷിന്റെ മകൾ വേദയാണ് മരിച്ചത്. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ഭാരതപ്പുഴയിലെ ചെങ്ങണാംകുന്ന് കടവിലാണ് അപകടം സംഭവിച്ചത്. ബന്ധുക്കൾക്കൊപ്പം പുഴയിലെത്തിയ കുട്ടി വെള്ളത്തിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ പട്ടാമ്പി കൂട്ടുപാതയിലുള്ള ജെ കെയർ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ വലിയച്ഛൻ അനീഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved