ഇതിഹാദ് റെയിലിൽ ട്രെയിൻ മാസ്റ്ററായി തിരൂർക്കാട് നിന്നും ആദിൽ മുഹമ്മദ്
Pulamanthole vaarttha
ഇത്തിഹാദ് റയിലിന്റെ ആദ്യ ബാച്ച് ടീം അംഗം കൂടിയാണ് ആദിൽ മുഹമ്മദ്
ദുബൈ :യുഎഇയുടെ യാത്രാ-ഗതാഗത ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് ഇതിഹാദ് ട്രെയിൻ കുതിച്ചു പായുമ്പോൾ, ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ട്രെയിനിനുള്ളിൽ ചരിത്രം കുറിക്കാൻ പ്രവാസി മലയാളികൾക്കും നിയോഗം. ഇതിൽ ട്രെയിൻ മാസ്റ്ററായി തിരൂർക്കാട് സ്വദേശി പുല്ലൂർശങ്ങാട്ടിൽ ആദിൽ മുഹമ്മദ് നാടിനഭിമാനമായി.

അടക്കമുള്ളവരുടെ സാന്നിധ്യം പ്രവാസി സമൂഹത്തിന് ഒന്നടങ്കം അഭിമാന നിമിഷമായി മാറി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കാവലാളായി പൈലറ്റ് ക്യാബിനിലും യാത്രക്കാരുടെ സേവനത്തിനുമായി 36 പേരിൽ അഞ്ച് മലയാളികളും കൂടാതെ മുംബൈ, പഞ്ചാബ് നിന്നുള്ള 2 പേരും അടങ്ങിയ 7 ഇന്ത്യൻ ഉദ്യോഗസ്ഥരാണ് ഈ ചരിത്ര ദൗത്യത്തിൽ അണിനിരകുന്നത്.
ഇത്തിഹാദ് റെയിലിന്റെ ഓപ്പറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരുമായ ആലപ്പുഴ സ്വദേശി നിഷാദാണ് ഈ മിടുക്കരായ മലയാളി സംഘത്തെ മുന്നിൽ നിന്ന് നയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ട്രെയിൻ ക്യാപ്റ്റന്മാരായി കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവരും, ട്രെയിൻ മാസ്റ്റർമാരായി തിരൂർക്കാട് സ്വദേശി പുല്ലൂർശങ്ങാട്ടിൽ ആദിൽ മുഹമ്മദ്, പാലക്കാട് സ്വദേശി രഞ്ജി രവി, എന്നിവരും അടങ്ങുന്ന ശക്തമായ മലയാളി സാന്നിധ്യമാണ് ട്രെയിനിന്റെ സുരക്ഷിതമായ യാത്രക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് സുബൈദ ദമ്പതികളുടെ 3 മക്കളിൽ 2മനാണ് ആദിൽ മുഹമ്മദ് . ഭാര്യ ലുബ്ന പൂവത്താണി, മക്കൾ ലിസ മെഹ്വിഷ്, യാറ മെഹ്വിഷ്. സഹോദരൻ നിസാം മുഹ്യുദ്ദീൻ അബുദാബി എ. എം. ടി ഇൻ്റർനാഷണലിൽ ജോലിക്കാരനാണ്
9 വർഷം കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഏവിയേഷനിലും ഇൻഡിഗോ, ജെറ്റ് എയർവേസ്, നിലവിൽ കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് കൈകാര്യം ചെയ്യുന്ന ഇൻഡോ തായ് കമ്പനിയുടെ ആദ്യ ചീഫ് സെക്യൂരിറ്റി ഓഫീസർ പദവിയും ആദിൽ വഹിച്ചിട്ടുണ്ട്.
പിന്നീട് 2023 മുതൽ അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ തുടക്കം തൊട്ട് അവിടെയും ആദ്യ ബാച്ചിലും പിന്നീട് ഒന്നര വർഷം ഇത്തിഹാദ് എയർവേസീലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് തുടർന്നാണ് ഇത്തിഹാദ് റെയിൽവേയുടെ ഭാഗമാവാൻ സാധിച്ചതും അതിൽ മലയാളി എന്നതിൽ അഭിമാനമുണ്ടെന്നും ആദിൽ പറഞ്ഞു.
കഠിനാധ്വാനത്തിൻ്റെയും കൃത്യമായ ലക്ഷ്യബോധത്തിന്റെയും കഥ പറയാനുള്ള ഈ ദൗത്യം, പുതുതലമുറയുടെ പ്രതീകമായി കഠിനമായ പരിശീലനത്തിലൂടെ മികവ് തെളിയിച്ചാണ് ഈ സ്വപ്ന പദ്ധതിയുടെ ഭാഗമായി മാറിയത്. വിമാനങ്ങളിലെ കാബിൻ ക്രൂവിന് സമാനമായ രീതിയിൽ യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും നിരന്തരം ഉറപ്പുവരുത്തുന്ന മികച്ച സേവനമാണ് ഇവിടുത്തെ ‘ട്രെയിൻ മാസ്റ്റേഴ്സ്’ നിർവ്വഹിക്കുന്നത്.
പൈലറ്റ് ക്യാബിനിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിലും കൃത്യമായ വേഗത നിയന്ത്രിക്കുന്നതിലും മലയാളികളടങ്ങുന്ന ഇന്ത്യൻ സംഘത്തിന്റെ വൈദഗ്ധ്യം ഈ യാത്രയിലൂടെ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ട്രെയിനിനുള്ളിൽ മാത്രമല്ല, റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരെ സ്വീകരിക്കുന്നതിലും സഹായിക്കുന്നതിലും മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ വലിയൊരു സംഘം തന്നെയാണ് സജീവമായി രംഗത്തുള്ളത്.
രാജ്യത്തിന്റെ ഭാവി വികസനത്തിന്റെയും എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെയും പ്രതീകമായ ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര അതീവ സുരക്ഷിതമായും സമയബന്ധിതമായും സമയബന്ധിതമായും പൂർത്തിയാക്കാൻ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു. ഗതാഗത രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്ന യുഎഇയുടെ ചരിത്ര വഴിത്തിരിവിന് പിന്നിൽ തികഞ്ഞ പ്രൊഫഷണലിസത്തോടെ പ്രവർത്തിച്ച മലയാളി കരുത്ത് പ്രവാസ ലോകത്തിന് വലിയൊരു തിളക്കമാണ് സമ്മാനിക്കുന്നത്.