ട്രാഫിക് എ.ഐ ക്യാമറകൾ വീണ്ടും കണ്ണുതുറന്നു; നിയമലംഘകർക്ക് പണി കിട്ടും
Pulamanthole vaarttha
കോഴിക്കോട് : ഇന്റർനെറ്റ് ബിൽ കുടിശ്ശികയായതിനെ തുടർന്ന് പ്രവർത്തനം നിലച്ചിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകൾ വീണ്ടും കണ്ണുതുറന്നു. ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചതോടെ കഴിഞ്ഞദിവസം മുതൽ നിയമലംഘകർക്കെതിരെ പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്. ക്യാമറകളുടെ പ്രവർത്തനം തടസ്സപ്പെട്ട ദിവസങ്ങളിൽ പതിഞ്ഞ നിയമലംഘനങ്ങൾ വരും ദിവസങ്ങളിൽ സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്യും. എ.ഐ ക്യാമറകളുടെ മേൽനോട്ടവും നടത്തിപ്പും നിർവഹിക്കുന്ന കെൽട്രോണിന് റോഡ് സുരക്ഷാ അതോറിറ്റി നൽകാനുള്ള 55 കോടി രൂപയുടെ കുടിശ്ശിക വൈകിയതാണ് ഇന്റർനെറ്റ് ബില്ലുകൾ മുടങ്ങാനും ക്യാമറകൾ നിശ്ചലമാകാനും കാരണമായത്. തുടർന്ന് സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിച്ചതോടെ, ഉറപ്പുകളിൽ വിശ്വാസമർപ്പിച്ച് കെൽട്രോൺ സ്വന്തം നിലയ്ക്ക് തുകയടച്ചാണ് നിലവിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചത്. 2023 ഏപ്രിലിൽ 232 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച 625 എ.ഐ ക്യാമറകൾ വഴി ഇതുവരെ 325 കോടി രൂപയോളം പിഴയിനത്തിൽ സർക്കാരിലേക്ക് എത്തിയെങ്കിലും, കെൽട്രോണിന് നൽകേണ്ട തുക തുടക്കം മുതൽ കുടിശ്ശികയാകുന്ന സ്ഥിതിയാണ്. കരാർ പ്രകാരം പ്രതിവർഷം 25 ലക്ഷം തപാൽ നോട്ടീസുകൾ അയക്കാനാണ് വ്യവസ്ഥയെങ്കിലും നിയമലംഘനങ്ങൾ കൂടിയതോടെ 40 ലക്ഷത്തിലധികം നോട്ടീസുകൾ അയക്കേണ്ടി വരുന്നുണ്ട്. ഇതിന് സർക്കാരിൽ നിന്ന് അധിക തുക ലഭിക്കാത്തതിനാൽ നിലവിൽ എസ്.എം.എസ് വഴി മാത്രമാണ് വാഹന ഉടമകൾക്ക് അറിയിപ്പുകൾ നൽകുന്നത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved