പ്രധാനമന്ത്രിക്കെതിരേ വധഭീഷണി; പ്രതി പരപ്പനങ്ങാടി സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്തു
Pulamanthole vaarttha
പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ കരിപ്പോട്ട് ജനാർദ്ധൻ മകൻ മിഥുൻ(42)പോലിസ് കസ്റ്റഡിയിലെടുത്ത് മാനസിക രോഗ കേന്ദ്രത്തിൽ അടച്ചു. പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണി പെടുത്തിയതിനെ തുടർന്ന് പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. മുസ് ലിംകളുടെ വിശേഷ ദിവസമായ വെള്ളിയാഴ്ച മോദിയുടെ തല അറുക്കുമെന്ന് ഭീഷണി മുഴക്കിയത് പ്രത്യേക ലക്ഷ്യം വച്ചാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇയാൾ മുസ് ലിം ആണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാർ കേന്ദ്രങ്ങൾ വിദ്വേഷ പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനിടേയാണ് ഇയാൾ പരപ്പനങ്ങാടി സ്വദേശി മിഥുൻ രാജ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ മലപ്പുറം സൈബർ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി 12.30ഓടെ പരപ്പനങ്ങാടി പോലിസ് ചെട്ടിപ്പടി കുപ്പിവളവിലെ വീട്ടിലെത്തി മിഥുനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ഉപയോഗിച മൊബൈൽ ഫോണും കണ്ടത്തി. പിന്നീട് ഇയാളെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടർന്ന് കോഴിക്കോട് കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലിസ് പറഞ്ഞു. ഇയാൾക്കെതിരെയും വീട്ടുകാർക്കെതിരേയും അക്രമം ഭയന്ന് നടപടി വേഗത്തിലാക്കുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. ഇയാളുടെരൂപം കണ്ടപ്പോൾ മുസ് ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്വേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് പ്രതിയെ തിരിച്ചറിയുന്നത്. ഇത്തരം പ്രചരണങ്ങൾ നടത്തിയ കേന്ദ്രങ്ങൾക്കെതിരേയും അന്വേഷണം നടത്തി കേസെടുത്തതായി പോലിസ് പറഞ്ഞു. ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.
സംഭവത്തെ തുടർന്ന് വിദ്വേശ പ്രചരണങ്ങൾ നടത്തിയവർക്കെതിരെയും, മിഥുനെതിരേയും കേസെടുത്ത് ജയിലിലടക്കണമെന്നാവശ്യപെട്ട് എസ്ഡിപിഐ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്നതിനിടെയാണ് ഇന്നലെ രാത്രി 12.30ഓടെ സംഭവത്തിൽ നടപടിയുണ്ടാവുന്നത്. ഇതിനെ തുടർന്ന് ഇന്നത്തെ പ്രതിഷേധം മാറ്റിവെച്ചതായി എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയും സെക്രട്ടറി ഫൈസൽ പുളിക്കലകത്തും അറിയിച്ചു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved