നെടുങ്കണ്ടത്ത് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസില്‍ ഇളയ മകന് പിടിയിൽ
Pulamanthole vaarttha
നെടുംകണ്ടം :നെടുങ്കണ്ടത്ത് അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസില്‍ ഇളയ മകന് സജി പിടിയില്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് സമീപത്തെ ഏലത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. തിങ്കളാഴ്ച പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ പ്രദേശത്തുതന്നെ പ്രതിയായ സജിയെ കണ്ടിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നല്‍ സജി മരംകയറ്റത്തില്‍ വിദഗ്ദനാണെന്നനും അതിനാല്‍ മരത്തിന് മുകളില്‍ കയറിയിരുന്ന് എല്ലാം നിരിക്ഷിച്ചിച്ചുണ്ടാകും എന്നാണ് സൂചന. സജി പിടിയിലാകുന്നതുന് മുമ്പ് വരെ ഡ്രോണും ഡോഗ് സ്ക്വാഡും ഉള്‍പ്പടെയുള്ള സംഘങ്ങളുമായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ വീടിനടുത്തുള്ള വഴിയിലൂടെ നടന്നുവന്നാണ് സജി പൊലീസിന് പിടികൊടുക്കുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയായിരുന്നു സജിയുടെ ഈ നിക്കം. സ്വത്തു തര്‍ക്കവും മാനസീകപീഡനവുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് വ്യക്തമാക്കി. തന്നെ വിവാഹം കഴിക്കാനായി സഹോദരന് റെജി സമ്മതിച്ചിരുന്നില്ല എന്നും പിന്നീട് പിതൃത്വത്തെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും സജി മൊഴി നല്കി. മദ്യപിച്ചെത്തിയ സജി സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും ചോദ്യം ചെയ്ത മേരിയെ മര്‍ദിച്ച് എടുത്തെറിയുകുമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരുടെയും മരണം ഉറപ്പാക്കി രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു. തുടർന്നു വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു. അടുത്ത ദിവസമാണ് വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടത്. ഈ ദിവസങ്ങളിലെല്ലാം സജി ജോലിക്കും പോയിരുന്നു. ഒറ്റയ്ക്കാണു കൊലപാതകം നടത്തിയതെന്നു സജി സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാണു കൊലപാതകം നടത്തിയെന്നതു കൃത്യമായി പറഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved