ബാംഗ്ലൂരിൽ കനത്ത മഴയിൽ ആശുപത്രിയുടെ മതില് ഇടിഞ്ഞുവീണ് രണ്ട് മലയാളികളടക്കം ഏഴു മരണം
Pulamanthole vaarttha
ബംഗളൂരു: കനത്ത മഴയിൽ ബാംഗ്ലൂരിൽ ആശുപത്രിയുടെ മതില് ഇടിഞ്ഞുവീണ് രണ്ട് മലയാളികളടക്കം ഏഴുപേര്‍ മരിച്ചു. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിലാണ് ഇടിഞ്ഞുവീണത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47)എന്നിവരാണ് മരിച്ച മലയാളികള്‍.ഇവർ കേരളത്തിൽ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു
മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്. ഇവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളും ഉള്‍പ്പെടുന്നു. ഇവര്‍ ബംഗളൂരു സ്വദേശികളാണ്. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് പിന്നാലെ പൊലീസും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved