വീണ്ടും കാട്ടാന ആക്രമണം: കരുവാരക്കുണ്ടിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; വനംവകുപ്പിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ
Pulamanthole vaarttha
നിലമ്പൂർ : കരുവാരക്കുണ്ടിൽ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് മുള്ളറ സ്വദേശിയായ ജംഷീറാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പതിവുപോലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് ആനയുടെ മുന്നിൽപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടൻതന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ജംഷീറിന്റെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. കാട്ടാന ആക്രമണത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ, ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെക്കുറിച്ചും ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചും സംശയം പ്രകടിപ്പിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങളും ജംഷീർ ടാപ്പിംഗ് തൊഴിലാളിയാണോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചതും പ്രതിഷേധം കടുപ്പിച്ചു. ജംഷീർ വർഷങ്ങളായി ടാപ്പിംഗ് ജോലി ചെയ്യുന്ന ആളാണെന്നും പുലർച്ചെ ജോലി ചെയ്യുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നും നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.
എന്നാൽ, കാട്ടാന ആക്രമണത്തിനുള്ള സാധ്യത വനംവകുപ്പ് പൂർണ്ണമായും തള്ളിക്കളയുന്നില്ല. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മാത്രമേ നൽകാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved