വളാഞ്ചേരി എസ് ഐയായി ഫിറോസ് വാഫി രാമപുരം ചുമതലയേറ്റു : ആദ്യ വാഫി ബിരുദധാരിയാണ് ഈ രാമപുരം സ്വദേശി
Pulamanthole vaarttha
വളാഞ്ചേരി : ഫിറോസ് വാഫി രാമപുരം വളാഞ്ചേരി സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. പോലീസ് സേനയിലെ ആദ്യ വാഫി ബിരുദധാരിയാണ് ഈ രാമപുരം സ്വദേശി. സഹോദരൻ മുഹമ്മദ് ഫൈസാദും പോലീസ് സേനയുടെ ഭാഗമാണ് മുൻ മദ്രസാ അധ്യാപകനും മസ്ജിദ് ഇമാമുമായിരുന്ന ഫിറോസ് വാഫി ബി.എ.എക്കണോമിക്സ് ബിരുദധാരിയാണ് പെരിന്തൽമണ്ണ തൂത ദാറുൽ ഉലൂം വാഫി കോളേജിൽ പഠിക്കുന്ന കാലത്താണ് പിഎസ്സി പരിശീലനത്തിന് ഇറങ്ങുന്നത്. തുടർന്ന് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷയിൽ റാങ്ക് ജേതാവായി. ഇതിനിടെ 2017 ലാണ് പോലീസ് സേനയിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.
മദ്രസാ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് മലപ്പുറം എം എസ് പി യിലേക്ക് 210 ദിവസത്തെ പോലീസ് പരിശീലനത്തിനായി പുറപ്പെടുന്നത്.
അഞ്ചുവർഷത്തോളം മലപ്പുറം എം എസ് പി ആസ്ഥാനത്ത് ഹവിൽദാറായി സേവനമനുഷ്ഠിച്ചു, 2024 ഫെബ്രുവരി 20 മുതൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.
ബി എ ഹിസ്റ്ററി ബിരുദാരിയായ സഹോദരൻ മുഹമ്മദ് ഫൈസാദ് 2022 ഒക്ടോബർ 20 മുതൽ കേരള പോലീസ് സേനയുടെ ഭാഗമാണ്.
ദീർഘകാലം ചായമക്കാനി നടത്തിയിരുന്ന രാമപുരം പള്ളിപ്പടിയിലെ അമ്പലക്കുന്നൻ ഇണ്ണി എന്ന കുഞ്ഞുമുഹമ്മദിന്റെയും കടുങ്ങപുരം കണ്ണംപള്ളിയാലിൽ ഖദീജയുടെയും ആറു മക്കളിൽ രണ്ടുപേരാണ് പോലീസ് സേനയുടെ ഭാഗമായിട്ടുള്ളത്. രാമപുരം എ.എച്ച് എൽ പി സ്കൂളിലെയും പുണർപ്പ വി എം എച്ച് എം യൂപി സ്കൂളിലെയും പൂർവ്വ വിദ്യാർത്ഥികളാണ് ഇരുവരും
കോഴിക്കോട് ഇടിയങ്ങര ഹയാത്തുൽ ഇസ്ലാം മദ്രസ, മക്കരപ്പറമ്പ് നാറാണത്ത് പുണർപ്പ നൂറുൽഹുദാ മദ്രസ, രാമപുരം തെക്കേപ്പുറം ഹിദായത്ത് സിബിയാൻ മദ്രസ, രാമപുരം സ്കൂൾപടി നൂറുൽ ഇസ്ലാം മദ്രസഎന്നിവിടങ്ങളിൽ അധ്യാപകനായും മസ്ജിദിലെ ഇമാമായും ഫിറോസ്വാഫി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അരിപ്രയിലെ ചീരോത്ത് ആയിഷയാണ് ഭാര്യ,അയാൻമാലിക്ക് , റയാൻ ഹാദി എന്നിവർ മക്കളാണ്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved