റീല്‍സ് വൈറലായതോടെ ഓടക്കയം ഉള്‍വനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്ലോഗര്‍ ജാസിക്കും കൂട്ടാളികൾക്കുമെതിരെ വനംവകുപ്പ് കേസ്
Pulamanthole vaarttha
നിലമ്പൂർ : സംരക്ഷിത ഉള്‍വനത്തില്‍ അനധികൃതമായി പ്രവേശിച്ച് റീല്‍സ് ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത വ്ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു. മലപ്പുറം കുറ്റിപ്പുറം പല്ലൂർ വളപ്പില്‍ ജാസി ആഷിക്, സഹായികളായ പാലക്കാട് സ്വദേശി ആഷിക്, ഉമ്മുല്‍ ഹൈറ, കെ.ടി. ഷബാബ് എന്നിവർക്കെതിരെയാണ് നടപടി.

ജൂലൈ 11-ന് എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ സ്റ്റേഷൻ പരിധിയിലുള്ള ഓടക്കയം കൂരംകല്ല് ഉള്‍വന മേഖലയിലാണ് സംഘം റീല്‍സ് ചിത്രീകരിച്ചത്. പ്രദേശത്തെ വെള്ളച്ചാട്ടം ഉള്‍പ്പെടുത്തി ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ആളുകളെ സന്ദർശനത്തിന് ക്ഷണിച്ചതോടെ നിരവധിപേർ സ്ഥലത്തെത്താൻ തുടങ്ങി. അതോടെ മാലിന്യം അടക്കം പ്രശ്നമായി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്. ജൂലൈ 14ന് കൊടുമ്പുഴ സ്റ്റേഷനില്‍ കേസെടുത്തു. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിനു മുന്നില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. റേഞ്ച് ഓഫിസര്‍ എം. എന്‍ ഷംനാസിന്റെ മേല്‍നോട്ടത്തില്‍ എസ്എഫ്ഒ സി. ദിജിലും സംഘവും ആണ് അന്വേഷണം നടത്തിയത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved