വാഹനം ഓടിക്കുന്നതിനിടെ മലപ്പുറത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Pulamanthole vaarttha
മലപ്പുറം: വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ പുളിയംപറമ്പ് സ്വദേശി കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് മരിച്ചത്. ഒമാനിലെ ഹൈമയിൽ കോഫീ ഷോപ്പ് നടത്തുകയാണ് സൈനുൽ ആബിദ്. ലീവിന് നാട്ടിലെത്തി ഒരു മാസം മുൻപാണ് സൈനുൽ ആബിദ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇന്നലെ കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുന്നിൽ വെച്ച് വാഹനം ഓടിച്ചു പോകുന്നതിനിടെ ആബിദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved