മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നര കിലോയിലധികം എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും എക്സൈസ് സംഘം പിടികൂടി.
Pulamanthole vaarttha
റീൽസ് താരമായ താമരശ്ശേരി സ്വദേശി ഫാത്തിമ നസ്രിൻ കൊണ്ടോട്ടി സ്വദേശി ഷഫീഖ്, എന്നിവരാണ് പിടിയിലായത്
കോഴിക്കോട് :മൂന്നര കിലോ എംഡിഎംഎയുമായി ഇൻഫ്ലുവൻസറും സുഹൃത്തും പിടിയിൽ സംസ്ഥാനത്ത് അടുത്ത കാലത്ത് നടന്ന വൻ ലഹരിമരുന്ന് വേട്ടക്കാണ് കോഴിക്കോട് വേദിയായത് . ഏകദേശം മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നര കിലോയിലധികം എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും എക്സൈസ് സംഘം പിടികൂടി. കൊണ്ടോട്ടി സ്വദേശി ഷഫീഖ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ താമരശ്ശേരി സ്വദേശി ഫാത്തിമ നസ്രിൻ എന്നിവരാണ് പിടിയിലായത്.

വാഹനപരിശോധനയ്ക്കിടെ പിടിയിൽ
രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഐബിയും ആന്റി നർക്കോട്ടിക് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പന്തിരങ്കാവ് ടോൾ ബൂത്തിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തടയുകയായിരുന്നു. കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
പിടിച്ചെടുത്തത് മാരക മരുന്നുകൾ
മൂന്ന് കിലോ 312 ഗ്രാം എംഡിഎംഎ കൂടാതെ, 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളും ഇവരിൽ നിന്ന് കണ്ടെടുത്തു. പാർട്ടികളിലും മറ്റും ലഹരി പാനീയങ്ങളിൽ കലർത്തി ഉപയോഗിക്കുന്ന മാരകമായ ഒന്നാണ് എക്സ്റ്റസി പിൽസ്.
യുവതിയെ കൂടെക്കൂട്ടിയത് പരിശോധന ഒഴിവാക്കാൻ
രാജസ്ഥാനിൽ നിന്നാണ് ഷഫീഖ് ലഹരിമരുന്ന് എത്തിച്ചത്. മംഗലാപുരത്ത് വെച്ചാണ് നസ്രിൻ കാറിൽ കയറിയത്. കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തോന്നിപ്പിച്ച് പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് യുവതിയെ കൂടെക്കൂട്ടിയതെന്ന് പ്രതികൾ മൊഴി നൽകി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഷഫീഖ് എന്ന് എക്സൈസ് അറിയിച്ചു.
ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിൽ ഒന്നാണിത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved