നീന്തൽ പഠിക്കുന്നതിനിടെ കടലുണ്ടി പുഴയിൽ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു
Pulamanthole vaarttha
കോട്ടക്കൽ: കൂട്ടുകാർക്കൊപ്പം നീന്തൽ പഠിക്കുന്നതിനിടെ പുതുപ്പറമ്പ് കടലുണ്ടി പുഴയിൽ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണമടഞ്ഞു . കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പുതുപ്പറമ്പ് പറമ്പിൽ ജംഷീർ അലിയുടെ മകൻ മുഹമ്മദ് ഹാഫിസ് (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അപകടമുണ്ടായ ദിവസം പുതുപ്പറമ്പ് പുതുപ്പള്ളി മൻസൂറിന്റെയും ഫരീദയുടെയും മകൻ സൈഫുൽ മസ്നാൻ (7) മരിച്ചിരുന്നു. പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ മുപ്രാണി കടവിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. വെള്ളത്തിൽ മുങ്ങി താഴ്ന്ന ഇരുവരെയും കെട്ടിപ്പിടിച്ച നിലയിലാണ് വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നത്. സൈഫുൽ മസ്നാൻ അന്ന് തന്നെ മരിച്ചിരുന്നു. ഹാഫിസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു.

വിദ്യാർത്ഥികളായ അഞ്ചംഗ സംഘമായിരുന്നു പുഴയിലേക്ക് വീട്ടുകാർ അറിയാതെ പോയിരുന്നത്. ഇരുവരും അപകടത്തിൽ പെട്ട വിവരം കൂടെ ഉണ്ടായിരുന്നവരാണ് നാട്ടുകാരെ അറിയിച്ചതും തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയതും.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved