കളിച്ച് കളിച്ച് കലത്തിൽ കയറി കളിച്ചു; അവസാനം പുറത്തിറക്കാൻ അഗ്നിരക്ഷാസേന തന്നെ എത്തി:അരീക്കോട് 5 വയസുകാരന്റെ കുസൃതി വീട്ടുകാരെ മുൾമുനയിലാക്കിയത് മണിക്കൂറുകളോളം
Pulamanthole vaarttha
അരീക്കോട് : സ്കൂൾ അവധികാലം പലവിധ കുസൃതികളും വികൃതികളുമായി കുരുന്നുകൾ തകർത്താടുമ്പോൾ വീട്ടുകാരുടെ ഉറക്കം കെടുത്തുന്ന കുസൃതികളുമായാണ് ചില കുരുന്നുകൾഅവധികാലം കൊണ്ടാടുന്നത് അരീക്കോട് ഊർങ്ങാട്ടിരിയിലാണ് കഴിഞ്ഞ ദിവസം ഒരു കുസൃതി കളിച്ച് കളിച്ച് കലത്തിൽ കയറി കളിച്ചുത് അവസാനം പുറത്തിറക്കാൻ അഗ്നിരക്ഷാസേന തന്നെ എത്തി അരീക്കോട് മൂർക്കനാട് സാംസ്കാരിക കേന്ദ്രത്തിന് സമീപം വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റീൽ കലത്തിനുള്ളിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. മൂർക്കനാട് സ്വദേശി അമ്പായത്തിങ്ങൽ സാദിഖിന്റെ മകനാണ് കലത്തിനുള്ളിൽ അകപ്പെട്ടത്.വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കലത്തിൽ കയറാനുള്ള ശ്രമത്തിലാണ് കുട്ടി അതിനുള്ളിൽ കുടുങ്ങിയത്. വീട്ടുകാർക്കും നാട്ടുകാർക്കും കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഉടൻതന്നെ തിരുവാലി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ പരിക്കേൽക്കാതെ അതീവ ജാഗ്രതയോടെ കലം മുറിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതോടെ വലിയൊരു ആശ്വാസത്തിലായി കുടുംബവും നാട്ടുകാരും.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved