ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു. പുലാമന്തോൾ കട്ടുപ്പാറ സ്വദേശി അറസ്റ്റിൽ
Pulamanthole vaarttha
ഡൽഹി : ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സഹപാഠിയുടെ ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെരിന്തൽമണ്ണ പുലാമന്തോൾ കട്ടുപ്പാറ സ്വദേശി സദറുൽ അനം (23) ഉസ്ബെക്കിസ്ഥാനിൽ വെച്ച് പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാളും ഇതേ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും.
യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപം വെച്ചുണ്ടായ തർക്കത്തിനൊടുവിൽ പ്രതിയായ സദറുൽ അനം, സാവരിയയെ ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ നാട്ടിൽ നിന്നും വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ഉസ്ബെക്കിസ്ഥാനിലെ സുഹൃത്തുക്കളും കോളേജ് അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
തുടർന്ന് അവിടുത്തെ പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പെരിന്തൽമണ്ണ സ്വദേശി പിടിയിലാകുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ല. ഉസ്ബെക് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
എംബസി അധികൃതരുടെ ഇടപെടലിനെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം നിലവിൽ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഡൽഹിയിലെത്തിച്ച മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം ഉടൻ തന്നെ ജന്മനാടായ ഹരിപ്പാടേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved