റാസ് ലഫാൻ ഫാക്ട്റി സ്ഫോടനം: ഇന്ത്യക്കാരും പാകിസ്താനികളുമായ 13 പേർ മരണപ്പെട്ടു; 66 പേർക്ക് പരിക്കേറ്റു
Pulamanthole vaarttha
അപകടത്തിൽ മരണപ്പെട്ടവരിൽ 12 പേരും ഇന്ത്യക്കാർ എന്ന് സ്ഥിരീകരണം;
ദോഹ : ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രി യുണ്ടായ സ്ഫോടനത്തെക്കുറിച്ച് വിശദീകരിക്കാൻ ഖത്തർ എനർജി ദോഹയിൽ വാർത്താസമ്മേളനം നടത്തി. അപകടത്തിൽ ഇന്ത്യക്കാരും പാകിസ്താനികളുമായ 13 പേർ മരണപ്പെട്ടതായി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. കൂടാതെ 66 പേർക്ക് പരിക്കേൽക്കുകയും അവർ നിലവിൽ ചികിൽസയിൽ കഴിയുകയുമാണ്, എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരിലും ഇന്ത്യക്കാർ ഉണ്ട്. സ്വദേശികളും ഏഷ്യൻ, ആഫ്രിക്കൻ പൗരൻമാരുമാണ് മറ്റുള്ളവർ. ജൂൺ 21 ഞായറാഴ്ച രാത്രി 10:30 ഓടെയാണ് അപകടമുണ്ടായതെന്നും ഇത് യാദൃച്ഛികമായി സംഭവിച്ചതാണെന്നും അട്ടിമറി പ്രവർത്തനങ്ങളോ മറ്റ് ശത്രുതാപരമായ നീക്കങ്ങളോ ഇതിന് പിന്നിലില്ലെന്നും ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരിദ അൽ കാബി വ്യക്തമാക്കി. ഖത്തർ എനർജി അടിയന്തര വിഭാഗവും സിവിൽ ഡിഫൻസും ചേർന്ന് തീ ഉടനടി പൂർണ്ണമായി അണച്ചിരുന്നു. അടിയന്തര അറ്റകുറ്റപ്പണികൾക്കായി 2025 ഡിസംബർ മുതൽ അടച്ചിട്ടിരുന്ന ഈ പ്ലാന്റ് രണ്ട് ദിവസം മുൻപാണ് വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയത്. ഇതൊരു പ്രാദേശിക പദ്ധതിയായതിനാൽ രാജ്യത്തിന്റെ കയറ്റുമതി ശേഷിയെ ഈ അപകടം ഒട്ടും ബാധിക്കില്ലെന്നും ഖത്തറിന്റെ ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾ സുഗമമായി നിറവേറ്റാൻ നിലവിൽ യാതൊരു തടസ്സവുമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

റാസ് ലഫാൻ അപകടം: മരണപ്പെട്ടവരിൽ 12 പേരും ഇന്ത്യക്കാർ എന്ന് സ്ഥിരീകരണം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികളുമായി എംബസി
ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ അപകടത്തിൽ 12 ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടതായി ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരേതർക്കായി പ്രാർത്ഥിക്കുന്നതായും എംബസി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റെല്ലാ വ്യക്തികളുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി എംബസി ഖത്തർ അധികൃതരുമായി ചേർന്ന് സജീവമായി രംഗത്തുണ്ട്. മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉറപ്പാക്കിവരികയാണെന്നും എംബസി അറിയിച്ചു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved