ചേട്ടനല്ലാതെ മറ്റാര് – തെരുവ് നായയിൽ നിന്നും കുഞ്ഞനുജനെ രക്ഷിക്കാൻ കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തു ചാടി ജേഷ്ഠൻ
Pulamanthole vaarttha
ചങ്ങരംകുളം :ആറു വയസുകാരനെ മറിച്ചിട്ട് മുകളിൽ കയറി ആക്രമിച്ച തെരുവ് നായയെ വീടിന്റെ ടെറസിന് മുകളിൽ നിന്നും താഴേക്ക് ചാടി വിരട്ടിഓടിച്ച ജേഷ്ഠൻ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. മലപ്പുറം ചങ്ങരംകുളം ആലംകോട് ആണ് സംഭവം .വീടിനു മുന്നില്‍ വെച്ചാണ് തെരുവ് നായ കുഞ്ഞനുജനെ ആക്രമിച്ചത് .ഉടനെ കുട്ടിയുടെ സഹോദരന് വീടിന്റെ ഒന്നാം നിലയില്‍ നിന്നും താഴോട്ട് ചാടിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നായയെ ഓടിക്കുന്നതിനിടയില്‍ സഹോദരനും നായയുടെ കടിയേറ്റു എന്നാലും വിട്ടുകൊടുക്കാതെ നായയുമായി ചേട്ടൻ ഏറ്റുമുട്ടുന്നതും വീഡിയോയിൽ കാണാം. പിന്നീട് റോഡിൽ ഇറങ്ങിയ നായ മറ്റൊരാളേയും ആക്രമിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ചേട്ടന് നിരവധി പേരുടെ അഭിനന്ദനങ്ങളാണ് വരുന്നത്.ചേട്ടനല്ലാതെ മറ്റാര് എന്നതടക്കമുള്ള നിരവധി കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്ക് താഴെ വരുന്നത്. വീടിൻ്റെ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യമാണ് പ്രചരിക്കുന്നത്. നായയെ ഓടിക്കുകയും പിന്നീട് നായ തിരിച്ച് വരുകയും ചേട്ടനെ ആക്രമിക്കുകയുമായിരുന്നു. വടി ഉപയോഗിച്ചാണ് സഹോദരൻ നായയെ പ്രതിരോധിച്ചത്. സഹോദരന്റെ അടിയിൽ നായയുടെ ബോധം നഷ്ടപ്പെട്ടു. സഹോദരൻ മറ്റൊരു വടിയുമായി എത്തുന്ന സമയത്ത് നായയ്ക്ക് ബോധം വരികയും വഴിയാത്രക്കാരനെ ആക്രമിക്കുകയും ചെയ്തു. നായയെ പിന്നീട് തല്ലിക്കൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved