തിരൂരിൽ നിന്നും കാണാതായ യുവതി കൊല്ലപ്പെട്ടു; മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ഭർത്താവിനായി തിരച്ചിൽ.
Pulamanthole vaarttha
തിരൂർ;പടിഞ്ഞാറേക്കരയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതികളിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി സ്വദേശിനി അണ്ടിപ്പാട്ട് ഫൗസിയ (37) യുടെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ ജെട്ടി ലൈനിൽ നിന്ന് കണ്ടെത്തിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ഹുസൈനായി (40) പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെയാണ് ദമ്പതികളെ കാണാതായത്. ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഫൗസിയയെ ‘മീൻ വാരാൻ പോകാം’ എന്ന് പറഞ്ഞ് ഭർത്താവ് ഹുസൈൻ വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് മകൻ ഷബീബ് തിരൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വൈകുന്നേരമായിട്ടും ഇരുവരും തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് വൈകുന്നേരം പടിഞ്ഞാറേക്കര ജെട്ടി ലൈനിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. ഒളിവിൽ പോയ ഭർത്താവ് ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved