നെന്മാറ ഇരട്ടകൊല: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
Pulamanthole vaarttha
നെന്മാറ: ഇരട്ടകൊലകേസിൽ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അതിവേഗ കോടതി ജഡ്ജി കെന്നത് ജോർജ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഇരട്ടകൊലപാതകം നടത്തിയ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സജിതാ -സുധാകരന് ദമ്പതികളുടെ മക്കളും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വധശിക്ഷ നൽകരുതെന്ന് ചെന്താമരയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ നിർണായക ശിക്ഷാ വിധിയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. 2025 ജനുവരി 27നാണ് കേസിലെ ഏക പ്രതിയായ ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. അയൽവാസികളായ സുധാകരനേയും അവരുടെ അമ്മ ലക്ഷ്മിയേയും വീടിന് മുന്നിൽ വച്ച് വെട്ടി കൊലപെടുത്തി. ചെന്താമര കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പാലക്കാട് അതിവേഗ കോടതി വിധി പ്രസ്താവിച്ചിരുന്നു.

കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved