പ്രണയ ബന്ധം എതിർത്ത പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ സംഭവം ഇടുക്കിയിൽ
Pulamanthole vaarttha
പിതാവ് ജയിൽ മോചിതനായത് 18 മാസത്തിനുശേഷം; ഇടുക്കിയെ ഞെട്ടിച്ച പോക്സോ കേസ്
ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയത്തെ എതിർത്ത പിതാവിനെ പോക്സോ കേസിൽ കുടുക്കി. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം മരിയാപുരത്താണ് സംഭവം. 18 മാസത്തിനുശേഷമാണ് പിതാവിന്റെ നിരപരാധിത്വം കട്ടപ്പന അതിവേഗ കോടതി ശരിവെച്ചത്. തുടർന്ന് നിരപരാധിയെന്നു ചൂണ്ടിക്കാട്ടി പിതാവിനെ കുറ്റവിമുക്തനാക്കി. ജാമ്യം പോലും ലഭിക്കാതെ 18 മാസത്തോളമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്.
സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മകളുടെ കാമുകനും അമ്മയും ചേർന്ന് പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ പിതാവിനെതിരേ മൊഴി നൽകിയ മകൾ കാമുകന് അനുകൂലമായി കൂറുമാറുകയായിരുന്നു.പെൺകുട്ടി കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനെ വീട്ടുകാർ എതിർത്തിരുന്നു. ഇതേത്തുടർന്ന് പിതാവിനോട് പെൺകുട്ടിയ്ക്ക് ദേഷ്യമായിരുന്നു. തുടർന്ന് വീട്ടുകാർ കാണാതെ ഫോൺ സംസാരം തുടരുകയും ചെയ്തു. ഇടയ്ക്ക് കാമുകൻ വീട്ടിൽ വരുമായിരുന്നു. എന്നാൽ കോളേജിലെ സുഹൃത്താണെന്നായിരുന്നു പെൺകുട്ടി പരിചയപ്പെടുത്തിയിരുന്നത്. എതിർപ്പിന് പിന്നാലെയാണ് പിതാവ് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാമുകനും അമ്മയും പരാതി നൽകുന്നത്.തുടർന്ന് പോലീസ് എത്തി പിതാവിനെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. വീട്ടിൽ പോലീസ് എത്തിയപ്പോഴാണ് മകൾ അച്ഛനെതിരേ കേസ് കൊടുത്ത കാര്യം അറിയുന്നതെന്ന് അമ്മ പറയുന്നു. പിന്നീട് മൂന്നു മാസങ്ങൾക്കു ശേഷം കാമുകൻ വീണ്ടും വീട്ടിലെത്തി. ഈ സമയം പോലീസിൽ പരാതിപ്പെട്ടു. പോലീസ് എത്തി ആൺകുട്ടിയെ കൊണ്ട് പോയെങ്കിലും പെൺകുട്ടി കാമുകന് അനുകൂലമായി നിൽക്കുകയും പുറത്തിറങ്ങുകയുമായിരുന്നുവെന്ന് മാതാവ് പറയുന്നു. ഇപ്പോൾ പെൺകുട്ടി കാമുകനൊപ്പമാണെന്നും അമ്മ പറഞ്ഞു.കൊച്ച് ഫോൺ വിളിക്കുവായിരുന്നു. ഞാൻ അത് എതിർത്തു. അത് അവൾക്ക് ദേഷ്യമായി, മനസ്സിൽ കൊണ്ടുനടന്നു. ഒളിച്ചും പാത്തും ഫോൺ വിളിക്കുമായിരുന്നു. മകളുടെ കാമുകൻ ഇവിടെ നേരത്തെ വന്നിരുന്നു. ഞങ്ങൾക്ക് അറിയില്ലായിരുന്നു. ചോദ്യം ചെയ്തതോടെയാണ് മകളുടെ കാമുകനും അമ്മയും ചേർന്ന് പരാതി നൽകിയത്. കേസിൽ പെട്ടപ്പോൾ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല’- പിതാവ് പറയുന്നു.
‘വീട്ടിൽ വന്ന് പോലീസ് പിടിച്ചുകൊണ്ടു പോയപ്പോഴാണ് മകൾ പരാതി കൊടുത്തത് അറിയുന്നതെന്ന് മാതാവ് പറയുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ കാമുകൻ വീണ്ടും വീട്ടിൽ വന്നു. പോലീസിൽ പരാതിപ്പെട്ടതിന് ശേഷം കാമുകനെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചു കൊണ്ടു പോയിരുന്നു. അതിലും പിതാവിനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഇപ്പോൾ അവൾ അവനൊപ്പമാണ് ജീവിക്കുന്നത്-പെൺകുട്ടിയുടെ മാതാവ് പറയുന്നു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved