വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയ മകൻ തിരൂരിൽ അറസ്റ്റിൽ
Pulamanthole vaarttha
തിരൂർ : വാക്കുതർക്കത്തെ തുടർന്ന് മകൻ പിതാവ് തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) നെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ (36) തിരൂർ പൊലീസ് പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ശനിയാഴ്ച രാത്രി മദ്യപിചെത്തിയ ഉണ്ണികൃഷ്ണനെ വേലായുധൻ ശാസിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിൻ്റെ വൈരാഗ്യത്തിൽ ഞായറാഴ്ച രാവിലെ തവികൊണ്ട് ഉണ്ണികൃഷ്ണൻ അച്ഛൻ്റെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ വേലായുധൻ്റെ തലയിൽ തുണി കൊണ്ട് കെട്ടി ഉണ്ണികൃഷ്ണൻ പണിക്ക് പോയി. ഉച്ചക്ക് വീട്ടിലെത്തിയപ്പോൾ പിതാവ് അവശനായി കിടക്കുന്നത് കണ്ട് അയൽവാസികളോട് വിവരം പറഞ്ഞ് ആദ്യം തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാർപോളിൻ കൊണ്ട് മറച്ച ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു താമസം. സംഭവത്തിൽ തിരൂർ പൊലീസ് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്ത് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരൂർ സി.ഐ. അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ എസ്.ഐ. സുജിത്ത്, ഉദ്യോഗസ്ഥരായ രതീഷ്, അരുൺ ചോലക്കൽ, ജിനീഷ്, മൈക്കിൾ, സമീർ, ശ്രീരാജ്, ജവഹർ, സൈജു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാധയാണ് വേലായുധന്റെ ഭാര്യ. മറ്റു മക്കൾ : ജിതേഷ്, ജീന.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved