ഡി സവര്‍ക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്കി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്
Pulamanthole vaarttha
തിരുവനന്തപുരം: വി ഡി സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയിൽ കർശന നടപടിക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയെന്നും വാർത്താ കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്കൂളുകളിൽ നടത്തിയ ക്വിസിൽ വിവാദമുണ്ടായ സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം. ആഗസ്റ്റ് 6 ന് കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണെന്നും ഇത് പോലെ പ്രദേശികമായിഅനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും വ്യക്തമാക്കി. ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയതെന്ന് കുറിപ്പിൽ വ്യക്തമാക്കി. വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന നടത്തിയിരുന്നു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോടാണ് റിപ്പോർട്ട് തേടിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന്ഉത്തരമായി നൽകിയത് സവർക്കറുടെ പേരായിരുന്നു. സംഭവത്തിൽ പരാതിയുമായി എംഎസ്എഫ് രംഗത്തെത്തി. ഡിഇ ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. യുഡിഎഫ് ഭരണത്തിൽ സംഘപരിവാർ അനുകൂലികളായ ഉദ്യോഗസ്ഥരാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് വിമർശനം ശക്തമാകുന്നതിനിടേയാണ് പുതിയ വിവാദം. കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് അവധി അനുവദിക്കാൻ അനുകൂല നിലപാടെടുത്ത സംഭവം നേരത്തെ വിവാദമായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകിയതും വിവാദമായിരിക്കുകയാണ്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved