ജില്ലയിലെ ആറുവരിപ്പാത: അപകടങ്ങൾ പരിഹരിക്കാൻ നടപടി : ഏഴിടങ്ങളിൽ വെള്ളക്കെട്ട് മുന്നറിയിപ്പ് ബോർഡുകൾ
Pulamanthole vaarttha
വളാഞ്ചേരി : ജില്ലയിൽ ആറുവരിപ്പാതയിൽ വെള്ളക്കെട്ടുകൾ മൂലം അപകടങ്ങളുണ്ടാകുന്നത് (ഹൈഡ്രോപ്ലെയിനിങ്) തടയാൻ നടപടിയെടുത്തതായി വിവിധ വകുപ്പുകളുടെ സംയുക്തസംഘം അറിയിച്ചു. രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള റീച്ചിൽ ചൊവ്വാഴ്ച പരിശോധന നടത്തിയശേഷമാണ് സംഘം ഇക്കാര്യം അറിയിച്ചത്. ഈ റീച്ചിൽ വെള്ളക്കെട്ടുമൂലം അപകടങ്ങളുണ്ടാകുന്ന സ്പോട്ടുകളില്ല. എന്നാൽ വെള്ളക്കെട്ട് സാധ്യതയുള്ള ഏഴിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യങ്ങളിൽ അടിയന്തരമായി പരിഹരിക്കുന്നതിനായി എത്താൻ കഴിയുന്ന സ്ഥിരംസംഘത്തെ നിയമിക്കാനും തീരുമാനമായതായി ദേശീയപാതാവിഭാഗം ലെയ്സൺ ഓഫീസർ പി.പി.എം. അഷ്റഫ് പറഞ്ഞു. രാമനാട്ടുകര-വളാഞ്ചേരി റീച്ചിൽ പടിക്കൽ, കോഹിനൂർ, കൊളപ്പുറം എന്നിവിടങ്ങളിലുൾപ്പെടെ 20 ഇടങ്ങളിൽ പാതയ്ക്കുപുറത്ത് പാതയോടുചേർന്നുതന്നെ പാർക്കിങ് സംവിധാനം ഏർപ്പെടുത്തും. ആറുവരിപ്പാതയിൽ ട്രക്കുകളുൾപ്പെടെ വലിയ വാഹനങ്ങൾ രാത്രികാലങ്ങളിൽ റോഡിൽത്തന്നെ നിർത്തുന്നതിനാൽ ഇവയിൽ മറ്റു വാഹനങ്ങൾ വന്നിടിച്ച് അപകടങ്ങളുണ്ടാകുന്നതിനാലാണിത്. ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ, മോട്ടോർവാഹന വകുപ്പ്, പോലീസ്, റവന്യൂ വകുപ്പ്, നിർമാണകമ്പനിയായ കെ.എൻ.ആർ.സി.എല്ലിന്റെ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയതാണ് സംയുക്തസംഘം. കളക്ടറേറ്റിൽ നടന്ന റോഡ് സുരക്ഷാസമിതി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദേശീയപാതാവിഭാഗം ലെയ്സൺ ഓഫീസർ പി.പി.എം. അഷ്റഫ്, സർവേയർ ടി. ഗോപാലകൃഷ്ണൻ, തഹസിൽദാർ ദീപ, എൻജിനിയറിങ് ടീം ലീഡർ പി.കെ. റാവു, കെ.എൻ.ആർ.സി.എൽ. ഡെപ്യൂട്ടി മാനേജർ രാമകൃഷ്ണ റെഡ്ഡി, ഡിവൈ.എസ്.പി. പി. സുനിൽ, ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ പി. പ്രതീഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള റീച്ചിലും അടുത്തദിവസങ്ങളിൽത്തന്നെ പരിശോധനയുണ്ടാകും.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved