കാക്കുപ്പയുടെ വേർപാടിൽ വിങ്ങി കാർത്തിക്
Pulamanthole vaarttha
വർഷങ്ങളായി ആലിക്കുട്ടിമുസ്ലിയാരുടെ സന്തതസഹചാരിയാണ് തമിഴ്നാട് സ്വദേശിയായ കാർത്തിക്. മതവും ദേശവും ഭാഷയുമെല്ലാം മറികടന്ന ഹൃദയബന്ധം.
തിരൂർക്കാട് : കാർത്തിക്കിന് ആലിക്കുട്ടി മുസ്ലിയാർ പ്രിയപ്പെട്ട ‘കാക്കുപ്പ’യാണ്. തിരിച്ച് മുസ്ലിയാർക്ക് കാർത്തിക് മോനും. ‘മോനേ…’ എന്ന ഉസ്താദിന്റെ വിളി കേട്ടാൽ കാർത്തിക് എവിടെയായിരുന്നാലും ഓടിയെത്തും. ഉസ്താദിന്റെ യാത്രകളിലും പള്ളിയിലേക്കുള്ള വഴികളിലുമെല്ലാം കൈപിടിച്ച് കാർത്തിക് കൂട്ടിനുണ്ടാകും. ഏറെക്കാലമായി ആലിക്കുട്ടി മുസ്ലിയാരുടെ സന്തതസഹചാരിയാണ് തമിഴ്നാട് സ്വദേശി കാർത്തിക്. മതവും ഭാഷയുമൊന്നും അതിരുകളല്ല, സ്നേഹവും പരസ്പരവിശ്വാസവുമാണ് മനുഷ്യരെ ചേർത്തുനിർത്തുന്നതെന്ന് പിന്നെയും തെളിയിക്കുന്ന ഒരാത്മബന്ധം.
തമിഴ്നാട് സ്വദേശികളായ യശോധരന്റെയും ലക്ഷ്മിയുടെയും മകനാണ് കാർത്തിക്. 2004-ൽ ഡ്രൈവർ ജോലിക്കായാണ് കാർത്തിക് ആലിക്കുട്ടി ഉസ്താദിന്റെ വീട്ടിലെത്തുന്നത്. തുടക്കത്തിൽ ഉസ്താദിൻ്റെ മകൻ മൂസ ഫൈസിയുടെ ഡ്രൈവറായിരുന്നു. പിന്നീട് കാർത്തിക് ആ വീട്ടിലെ ഒരംഗത്തെപ്പോലെയായി.കാർത്തിക്കിന് പ്രിയപ്പെട്ട ‘കാക്കുപ്പ’യായി ആലിക്കുട്ടി ഉസ്താദ്. മഗ്രിബ് ബാങ്കുവിളിച്ചാൽ കാർത്തിക് ഉസ്താദിനെ പള്ളിയിലെത്തിക്കും. യാത്രകളിൽ ഉസ്താദിന്റെ ഡ്രൈവറും തുണയാളുമാകും. ആശുപത്രിയിൽ പരിചരിക്കാൻ ഒപ്പമുണ്ടാകുന്നതും കാർത്തിക് തന്നെ.ഉസ്താദിന്റെ വീട്ടിലെ പല കാര്യങ്ങളും നോക്കിനടത്തുന്നത് വീട്ടുകാരുടെ സ്വന്തം ‘കാർത്തി’യാണ്. ഉസ്താദിന്റെ മക്കളുടെയും മരുമക്കളുടെയും നാടും വീടുമെല്ലാം കാർത്തിക്കിന് മനഃപാഠമാണ്. കാർത്തിക്. ഇന്ന് ഹൃദയംനുറുങ്ങുന്ന വേദനയിലാണ്. പ്രിയപ്പെട്ട ‘കാക്കുപ്പ’ വേർപിരിഞ്ഞുപോയ വേദനയിൽ. ദുഃഖം ഒതുക്കിപ്പിടിച്ച് അന്ത്യകർമങ്ങൾക്കെല്ലാം സാക്ഷിയായി ആ വീട്ടിലെ ഒരംഗമായിത്തന്നെ കാർത്തിക് ഉണ്ടായിരുന്നു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved