പിരിഞ്ഞ് താമസിക്കാൻ വയ്യ’: യു പി യിൽ മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് തങ്ങളുടെ സോഷ്യൽ മീഡിയ ക്യാമറമാനെ.
Pulamanthole vaarttha
ബുലന്ദ്ശഹര്‍: യുപിയിലെ അംറോഹ ജില്ലയില്‍ മൂന്ന് സഹോദരിമാര്‍ ഒരേ പുരുഷനെ വിവാഹം കഴിച്ചത് വിവാദമായി. സോഷ്യല്‍ മീഡിയ വീഡിയോകള്‍ക്കായി ഒപ്പം പ്രവർത്തിച്ചിരുന്ന ക്യാമറാമാനെയാണ് മൂവരും വിവാഹം കഴിച്ചത്. പിരിഞ്ഞ് ജീവിക്കാന്‍ ഇഷ്ടമല്ലാത്തതിനാലാണ് ഭര്‍ത്താവായി ഒരാളെ തന്നെ സ്വീകരിക്കാന്‍ മൂവരും തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 20കാരിയായ സരോജ്, 19കാരി സാവിത്രി റാണി, 18കാരിയായ സന്താഷ് ഖടക്വംശി എന്നിവരാണ് 20കാരനായ വികാസ് എന്ന യുവാവിനെ വിവാഹം ചെയ്തത്. ഹസന്‍പൂരിലെ ദൗരിയ ഗ്രാമവാസികളാണ് യുവതികള്‍. കഴിഞ്ഞ ആറുമാസമായി ഈ യുവാവാണ് സഹോദരിമാരുടെ സോഷ്യല്‍മീഡിയ കണ്ടന്റുകളുടെ ക്യാമറാമാന്. ഇത്തരം വീഡിയോകളില്‍ ഇവരുടെ ഭര്‍ത്താവായി ഈ യുവാവ് അഭിനയിച്ചിട്ടുമുണ്ട്.
വിവാഹവീഡിയോ യുവതികള്‍ തന്നെ പുറത്തുവിട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ചടങ്ങിൽ കുടുംബക്കാര് ഒന്നും പങ്കെടുത്തിട്ടില്ല. കുടുംബക്കാർ തങ്ങള്‍ക്ക് വെവ്വേറെ വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതോടെയാണ് ഈ തീരുമാനമെടുത്തതെന്ന് യുവതികള്‍ പറയുന്നു. വിവാഹത്തോടെ അകന്നുപോകുമെന്ന് മനസിലാക്കിയതിനാല്‍ ജീവനൊടുക്കാനാണ് തങ്ങള്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് ഒരു പുരുഷനെ തന്നെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved