വയനാട് മണ്ണിടിച്ചിൽ; ആറാം ദിവസം: അവസാനത്തെ ആളുടെ മൃതദേഹവും കിട്ടി
Pulamanthole vaarttha
കള്ളാടി : കള്ളാടിയിൽ മണ്ണിടിഞ്ഞ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ലഭിച്ചു. ഹിമാചൽ സ്വദേശി ബിക്രം റാണയുടെ മൃതദേഹമാണ് കിട്ടിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് 150 മീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. മറ്റ് ഏഴു പേരുടെ മൃതദേഹങ്ങൽ നേരത്തെ കണ്ടെത്തിയിരുന്നു. ആകെ എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. രണ്ടു ദിവസമായി മഴ കുറഞ്ഞത് തെരച്ചിൽ സഹായകമായി. 300ലധികം വരുന്ന സന്നദ്ധ പ്രവർത്തരും ഫയർഴോസും ഉൾപ്പെടെയുള്ളവർ ചേർന്ന് റാണക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു.

തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിൽ കൺസ്ട്രക്ഷൻ മാനേജരായിരുന്നു റാണ. അഞ്ചര വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും . പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വരെയും ധന സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി തുക അനുവദിച്ചു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved