സൗദിയിലേക്ക് കൊടുത്തു വിടാനുള്ള പാന്റിൽ കഞ്ചാവ് പൊതികൾ.വണ്ടൂർ സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത് തല നാരിഴക്ക്
Pulamanthole vaarttha
വണ്ടൂർ: ചെറുകോട് മുതീരിയിലെ നാലകത്ത് സൽമാനുൽ ഫാരിസ് ആണ് കൂടെ ജോലി ചെയ്യുന്ന നാട്ടുകാരനായ യുവാവിന്റെയും സഹോദരന്റെയും കൊലച്ചതിയിൽ നിന്നും തല നാരിഴക്ക് രക്ഷപ്പെട്ടത്.ജിദ്ദയിലെ ഒരു ഭക്ഷ്യ കമ്പനിയിൽ ജോലി ചെയ്യുന്ന സൽമാൻ ലീവ് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് മടങ്ങാനിരുന്നത്. അപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന നാട്ടുകാരന് നൽകാനായി അയാളുടെ സഹോദരൻ വസ്ത്രങ്ങൾ അടങ്ങിയ കവറുമായി വിളിക്കുന്നത്. തുടർന്ന് നാട്ടിലെ കടയിൽ ഏൽപ്പിച്ച കവർ വാങ്ങി വീട്ടിലെത്തി അതിലുണ്ടായിരുന്ന വസ്ത്രങ്ങൾ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ എല്ലാ പോക്കറ്റിലും ചെറിയ കവറുകളിൽ ആക്കി കഞ്ചാവ് സൂക്ഷിച്ചത് സൽമാനുൽ ഫാരിസ് കാണുന്നത്. ഉടൻതന്നെ നാട്ടിലെ ജനകീയ കൂട്ടായ്മ പ്രവർത്തകരായിട്ടുള്ള സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. കഴിഞ്ഞദിവസം പുലർച്ചെ സൽമാൻ സൗദിയിലേക്ക് മടങ്ങി. സൽമാന്റെ പിതാവിന്റെ പരാതിയിൽ വണ്ടൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved