റീൽ വൈറലായതോടെ ആളുകൾ ഒഴുകിയെത്തി: ഹൈവേയുടെ മുകളിലൂടെയുള്ള ചുവന്നമണ്ണ് അക്വഡേറ്റിലേക്കുള്ള പ്രവേശനം അധികൃതർ നിരോധിച്ചു
Pulamanthole vaarttha
വടക്കാഞ്ചേരി : കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ചുവന്നമണ്ണ് അക്വഡേറ്റിലേക്കുള്ള പ്രവേശനം അധികൃതർ നിരോധിച്ചു. പാലക്കാട് -എറണാകുളം ദേശീയപാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന പീച്ചി കനാലിൻ്റെ ചുവന്നമണ്ണ് അക്വഡേറ്റിന്റെ മനോഹാരിത റീലുകളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കൂടുതൽ പ്രചാരം നേടിയതോടെ നൂറുകണക്കിന് പേരാണ് നിത്യവും കനാലിനു മുകളിൽ എത്തിയിരുന്നത് . പാലക്കാട് ജില്ലയിലെ പ്രധാന ജലസേചന പദ്ധതിയായ മംഗലം ഡാം പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കുന്നുകൾക്കിടയിലുള്ള താഴ്ന്ന പ്രദേശം മറികടന്ന് കൃഷിഭൂമികളിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് വർഷങ്ങൾക്ക് മുൻപ്ഈ പാലം പാലക്കാട് എറണാകുളം ഹൈവേയുടെ മുകളിലൂടെ നിർമിച്ചത് .എന്നാൽ ഇപ്പോൾ ഒരുവശത്തു മാത്രം കൈവരികൾ ഉള്ള കാര്യമായ സുരക്ഷയില്ലാത്ത കനാൽ ഭാഗത്തുകൂടി 100 കണക്കിന് പേർ ഒരുമിച്ച് പോകുന്നതും കനാലിൽ കുളിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പലതവണനാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടതടവില്ലാതെ വാഹനങ്ങൾ കുതിച്ചു പായുന്ന ഹൈവയുടെ മുകളിൽ വെള്ളത്തിലേക്ക് മറിയുന്നതും കനാലിനു അരികിലൂടെ നടക്കുന്നതും കാണുന്നവരിൽ ഭയം നിറച്ചിരുന്നു നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും മുന്നറിയിപ്പ് അവഗണിച്ച് പല ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്തിയതോടെ നാട്ടുകാർക്കും ജനബാഹുല്യവും വാഹന ബാഹുല്യവും ശല്യമായി മാറിയിരുന്നു. തുടർന്ന് പഞ്ചായത്ത് അംഗം ഡീനാ മോൾ അധികൃതർക്ക് പലതവണ പരാതി നൽകിയിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ ജലവിഭവ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. അരുൺ ലാലിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം സ്ഥലത്ത് പ്രവേശനം നിരോധിച്ചു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പഞ്ചായത്ത് അധികൃതർ പോലീസിന്റെ സഹായം തേടിയതോടെ ഇവിടെ എത്തുന്നവരെ പോലീസ് തിരിച്ചയക്കുകയാണിപ്പോൾ.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved