ഭാരമിറക്കിയതിനു ശേഷം വിശ്രമിക്കാനിരുന്നു, ശരീരത്തിൽ പതിച്ചത് കൂറ്റൻ സ്ലാബ്, കോഴിക്കോട് വലിയങ്ങാടി ദുരന്തത്തിൽ മരണം നാലായി
Pulamanthole vaarttha
പ്രിയപ്പെട്ടവരുടെ വേര്പാടില് തേങ്ങി വലിയങ്ങാടി
കോഴിക്കോട്: റംസാൻ വ്രതാനുഷ്ഠാനം പ്രമാണിച്ച് വൈകീട്ട് നേരത്തെ ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരുന്ന തൊഴിലാളികളെ കാത്തിരുന്നത് ദാരുണ അന്ത്യം. കോഴിക്കോട് വലിയങ്ങാടിയിൽ പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണാണ് നാല് തൊഴിലാളികൾ മരിച്ചത്. അത്തോളി സ്വദേശി അഷ്റഫ്, കിനാശ്ശേരി സ്വദേശി ജബ്ബാർ, ബഷീർ,വിനോദ് എന്നിവരാണ് മരിച്ചത്. ഇന്ന് (ഫെബ്രുവരി 23, തിങ്കൾ) ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. രാവിലെ നേരത്തെ ജോലിക്ക് എത്തി ചുമടിറക്കിയ ശേഷം വിശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോൺക്രീറ്റ് സ്ലാബ് ഇവരുടെ മേലേക്ക് പതിച്ചത്.തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ, കോയ, വിനോദ് എന്നിവർ ഒരുമിച്ചാണ് കെട്ടിടത്തിന്റെ വരാന്തയിൽ വിശ്രമിക്കാനായി ഇരുന്നത്. നോമ്പുകാരനായതിനാൽ ജോലി വേഗത്തിൽ തീർത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഇരിക്കുകയായിരുന്നു പലരും. ഈ സമയത്താണ് വലിയ ശബ്ദത്തോടെ സ്ലാബ് പൊളിഞ്ഞു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയ ജബ്ബാറിനെയും അഷ്റഫിനെയും ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബഷീറിന്റെ മരണം സ്ഥിരീകരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയര്ന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. പരിക്കേറ്റ മറ്റൊരു തൊഴിലാളിയായ കോയയെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയങ്ങാടിയിലെ മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ സാഹസികമായി പുറത്തെടുത്തത്. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് അവശിഷ്ടങ്ങൾ പൂർണ്ണമായും നീക്കം ചെയ്തത്. സംഭവത്തിന് പിന്നാലെ കോഴിക്കോട് മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

70 വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം
അത്യന്തം അപകടാവസ്ഥയിലാണെന്നും ഇത്
പൊളിച്ചുനീക്കണമെന്ന് പലതവണ
ആവശ്യപ്പെട്ടിരുന്നതായും തൊഴിലാളികൾ
പറയുന്നു. കെട്ടിടം പൊളിക്കുമെന്ന് കോർപ്പറേഷൻ
അധികൃതർ പലപ്പോഴായി വാഗ്ദാനം
നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് നേരത്തെ തന്നെ
പരാതികൾ ഉയർന്നിരുന്നു. എന്നാൽ, വേണ്ടത്ര
ജാഗ്രത പാലിക്കാത്തതാണ് നാല് ജീവനുകൾ
പൊലിയാൻ കാരണമായതെന്ന് തൊഴിലാളി
യൂണിയനുകൾ ആരോപിക്കുന്നു. കോർപ്പറേഷന്റെഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇതെന്ന് നാട്ടുകാരും കുറ്റപ്പെടുത്തുന്നുണ്ട്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved