വാല്‍പ്പാറയില്‍ വാഹനാപകടം; ഒൻപത് മലയാളികള്‍ക്ക് ദാരുണാന്ത്യം:മരണപെട്ടവർ പാങ്ങ് സ്വദേശികൾ
Pulamanthole vaarttha
പടപ്പറമ്പ് പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 9 മലയാളികൾക്ക് ദാരുണാന്ത്യം. 13 പേരോളം വാഹനത്തിലുണ്ടായിരുന്നു. . മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെയും എത്തിക്കുകയാണ് . ഇന്ന് വൈകിട്ടായിരുന്നു അപകടം.വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്
കണ്ണീർക്കടലായി പാങ്ങ് ; വിനോദയാത്ര ദുരന്തയാത്രയായി: പൊലിഞ്ഞത് ഒൻപത് ജീവനുകൾ
വാൽപ്പാറ : പ്രകൃതിഭംഗി നുകരാൻ തൃശൂരിൽ നിന്നെത്തിയ ആ സൗഹൃദസംഘം മരണത്തിന്റെ കയത്തിലേക്കാണെന്ന് ആരും കരുതിയിരുന്നില്ല. വാൽപ്പാറയിലെ പച്ചപ്പിനിടയിൽ ഒൻപത്ജീവനെടുത്ത് ഒടുവിൽ ആ ട്രാവലർ വാൻ കൊക്കയിലേക്ക് പതിച്ചു. മരിച്ചവരിൽ ഏഴുപേരും സ്ത്രീകളാണ്. പതിമൂന്നാം ഹെയർപിൻ വളവിലെ കൊടുംവളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണഭിത്തിയും തകർത്ത് അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു. അധ്യാപകർ ഉൾപ്പെടെയുള്ള 13 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
നിലവിളികൾ ഉയരുന്ന കൊക്കയിൽ തകർന്നുതരിപ്പണമായ വാഹനത്തിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുക്കുമ്പോൾ രക്ഷാപ്രവർത്തകർ പോലും വിതുമ്പിപ്പോയി. ഉല്ലാസയാത്രയുടെ ഭാഗമായി അവർ കരുതിയിരുന്ന ഭക്ഷണപ്പൊതികളും ബാഗുകളും ചോരയിൽ കുതിർന്ന് ചിതറിക്കിടക്കുന്നു. ചിരിയും തമാശകളുമായി തുടങ്ങിയ യാത്ര മിനിറ്റുകൾക്കുള്ളിൽ വലിയൊരു ദുരന്തത്തിന് വഴിമാറി.
അധ്യാപകർ ഉൾപ്പെടെ 13 പേർ
തൃശൂർ ഭാഗത്തുനിന്നെത്തിയ വാഹനം പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിടുകയായിരുന്നു. എട്ട് പേർ (ഏഴ് സ്ത്രീകൾ ഉൾപ്പെടെ)മരണപെട്ടു .
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അതിസാഹസികമായാണ് പരിക്കേറ്റവരെ പുറത്തെടുക്കുന്നത്.
പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്കായി നാടൊന്നാകെ പ്രാർത്ഥനയിലാണ്. നാളെ വീണ്ടും വിദ്യാലയമുറ്റത്ത് തങ്ങൾ പ്രിയപ്പെട്ട അധ്യാപകരെത്തുമെന്ന് കാത്തിരിക്കുന്ന കുരുന്നുകൾക്ക് ഈ വാർത്ത താങ്ങാനാവുന്നതിലും അപ്പുറമാണ്. ഒരു നിമിഷത്തെ പിഴവ്, അല്ലെങ്കിൽ വിധി… ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം.
യുവാവിന്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു; കോഴിക്കോട്: ഈസ്റ്റ്...
കണ്ണൂർ: കരിവെള്ളൂരിലെ സി.പി.ഒ ദിവ്യശ്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതിയും ഭർത്താവുമായ രാജേഷിന് കടുത്ത ശിക്ഷ വിധിച്ച് തലശ്ശേരി...
കാഴ്ചപരിമിതിയുള്ളവർക്ക് ശബ്ദത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചുള്ള പഠനത്തിനാണ്...
© Copyright , All Rights Reserved