ഗുണ്ടൽപേട്ട് വാഹനാപകടം: മരണം നാലായി
Pulamanthole vaarttha
ഗുണ്ടൽപേട്ട്: മൈസൂരു – കോഴിക്കോട് ദേശീയപാതയിൽ ഗുണ്ടൽപേട്ടിനു സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ബേപ്പൂർ നടുവട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരൻ നഹിയാൻ മുബാറക്കും രാത്രിയോടെ മരണത്തിന് കീഴടങ്ങി.
ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടം റോഡിൽ അസ്മാസിൽ പി.കെ. മുഹമ്മദ് അജീർ (37), സഹോദരി ആയിഷ നൂറി (40), ആയിഷയുടെ മക്കളായ നുഹ മുബാറക്ക് (18), നഹിയാൻ മുബാറക്ക് (9) എന്നിവരാണ് മരിച്ചത്

മീഞ്ചന്ത അരക്കിണറിൽ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ ബെംഗളൂരുവിലേക്ക് തിരിച്ചുപോകുന്നതിനിടെയായിരുന്നു ദുരന്തം. ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാത 766-ൽ ഗുണ്ടൽപേട്ടിന് ഒരു കിലോമീറ്റർ മുൻപ് മല്ലയനപുര ഗേറ്റിലായിരുന്നു അപകടം. എതിർദിശയിൽ വന്ന മണൽ കയറ്റിയ ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.അജീറും ആയിഷയും സംഭവസ്ഥലത്തും, നുഹ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നഹിയാൻ രാത്രി പത്തുമണിയോടെയാണ് മരണപ്പെട്ടത്
മുഹമ്മദ് അജീർ പത്ത് വർഷത്തിലേറെയായി ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായിരുന്നു. ആയിഷ നൂറി ബെംഗളൂരുവിൽ കോളജ് അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ നടുവട്ടം ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ പൊതു ദർശനത്തിന് വയ്ക്കും. 11 മണിയോടെ നടുവട്ടം ജുമാഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരവും തുടർന്ന് ഖബറടക്കവും നടക്കും.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved