ഇനി ചുരുങ്ങിയ ചെലവിൽ കൊച്ചിയിൽ കറങ്ങാം; യുലു സ്കൂട്ടറുകൾ വാടകയ്ക്ക് അവതരിപ്പിച്ച് സ്റ്റാർട്ട് അപ്പ് കമ്പനി.

Pulamanthole vaarttha
കൊച്ചി : കൊച്ചിയിൽ വിരുന്നെത്തുന്നവർക്കും താമസക്കാർക്കും ഇനി ചുരുങ്ങിയ ചെലവിൽ നഗരം ചുറ്റാനായി ഇലക്ട്രിക് സ്കൂട്ടറുകൾ വാടകയ്ക്ക് എടുക്കാം. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ബംഗളൂരുവിലും മറ്റും ഏറെ പ്രസിദ്ധമായ യുലു സ്കൂട്ടറുകളുമായി എത്തിയത്. അര മണിക്കൂർ ഉപയോഗത്തിന് 100 രൂപയാണ് നിരക്ക്. ഒരു മണിക്കൂറിന് 140 രൂപയും, 24 മണിക്കൂറിന് 500 രൂപയുമാണ് നിരക്ക് വരുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്വെ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക്ക് സ്കൂട്ടർ വാടകയ്ക്ക് എടുക്കാം. പൂർണമായും മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തനം യുലു എന്ന മൊബൈൽ ആപ്പ് വഴി പേയ്മെന്റ് ചെയ്ത് ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ വാഹനം അൺലോക്കാകും. ആദ്യ ഘട്ടത്തിൽ 50 ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് കൊച്ചിയിലെ നിരത്തിലിറങ്ങുന്നത്. അടുത്ത ഘട്ടത്തിൽ ഫുഡ് ഡെലിവറിക്കായും വാടകയ്ക്ക് ഇലക്ട്രിക്ക് സ്കൂട്ടർ ലഭ്യമാക്കും.പൂർണമായും കാർബൺ രഹിതമായാണ് യുലു സ്കൂട്ടറുകൾ പ്രവർത്തിക്കുന്നത്. ബാറ്ററി ചാർജിങ്ങിന് സോളാർ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് ലൈസൻസും ആവശ്യമില്ല. സ്കൂട്ടറിൽ ചാർജ് തീർന്നാൽ സ്കൂട്ടറിൽ തന്നെ അത് കാണിക്കും. എവിടെ വച്ച് ചാർജ് തീരുന്നോ അവിടെ സ്കൂട്ടർ വച്ചാൽ, യുലു പ്രതിനിധകൾ എത്തി സ്കൂട്ടർ എടുത്തുകൊണ്ടുപോകും.
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
തൃശൂർ: ചൊവ്വന്നൂർ കൊലക്കേസിലെ പ്രതി സൈക്കോ കില്ലർ സണ്ണി കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശിയെ ആണെന്ന് ഉറപ്പിച്ച് പൊലീസ്....
© Copyright , All Rights Reserved